
സോഷ്യല്‍ മീഡിയയില്‍ തന്നേയും ഭര്‍ത്താവിനേയും മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. തങ്ങള്‍ എന്താണെന്ന് അറിയാത്ത, തങ്ങളോടൊപ്പം ഒരു നിമിഷംപോലും സമയം ചെലവഴിക്കാത്ത ആളുകളാണ് മോശമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതെന്നും ഇങ്ങനെ ചെയ്തിട്ട് എന്ത് സന്തോഷമാണ് കിട്ടുക എന്നും സീമ വിനീത് ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ പ്രതികരിച്ചത്.
'ഒത്തിരി മനുഷ്യര്‍ ഞങ്ങളുടെ ഈ വലിയ സന്തോഷത്തില്‍ ഒപ്പം നിന്നു. ഒരുപാട് പേരുണ്ട്. അവരോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല. അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാന്‍. എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകള്‍ ഇട്ടു കണ്ടു, കമന്റുകള്‍ ഇട്ടു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടുതന്നെ. ഞങ്ങള്‍ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത ഒരു നിമിഷം പോലും ഞങ്ങളോട് പങ്കു വെച്ചിട്ടില്ലാത്ത ആളുകള്‍. ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക?
ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്പര്യം കാണിക്കാത്ത രണ്ടുവ്യക്തികള്‍ ആണ് ഞാനും നിശാന്തും. എന്നിട്ടും...ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലേ.'- സീമ വിനീത് കുറിച്ചു.
അടുത്തിടെയാണ് സീമ വിനീത് വിവാഹിതയായത്. കോട്ടയം സ്വദേശിയായ നിഷാന്താണ് വരന്. വിവാഹ ചിത്രങ്ങളും വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും ചിത്രങ്ങളും സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Content Highlights: makeup artist seema vineeths post against cyberbullying
Published: 29 Jul 2025, 12:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented