
ഹാര്‍ദിക് പാണ്ഡ്യയും മഹിക ശര്‍മയും | Photo: instagram/ hardik pandya
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും കാമുകി മഹികാ ശര്‍മയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു പൂജാ ചടങ്ങിനിടെ വജ്രമോതിരം അണിഞ്ഞതോടെയാണ് ഈ അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും മോഡലുമായ മഹിക.
ഈ അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഒരു കുറിപ്പും പങ്കുവെച്ചു. 'ഞാന്‍ നല്ല ആഭരണങ്ങള്‍ ധരിക്കുമ്പോള്‍ എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സോഷ്യല്‍ മീഡിയ തീരുമാനിക്കുന്നു' എന്നാണ് അവര്‍ കുറിച്ചത്. ഇതിനൊപ്പം പിങ്ക് വിഗ് ധരിച്ച ഒരു കറുത്ത പൂച്ചയുടെ ചിത്രവുമുണ്ടായിരുന്നു. അടുത്തതായി വരാന്‍ പോകുന്നത് താന്‍ ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങളായിരിക്കാമെന്ന് അടുത്ത സ്റ്റോറിയില്‍ മഹിക തമാശയായി കുറിച്ചു. ഒരാള്‍ കളിപ്പാട്ട കാര്‍ ഓടിക്കുന്ന ചിത്രമായിരുന്നു അത്. 'ഗര്‍ഭ അഭ്യൂഹങ്ങളെ നേരിടാന്‍ ഞാന്‍ ഇതില്‍ വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും?' എന്നാണ് അവര്‍ കുറിച്ചത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഹാര്‍ദിക് പാണ്ഡ്യയുടെ വസതിയില്‍ നടന്ന ഒരു പൂജാ ചടങ്ങില്‍ മഹിക ശര്‍മ പങ്കെടുത്തിരുന്നു. ചടങ്ങില്‍ പൂജ നടത്തിയ പൂജാരി ഫെയ്‌സ്ബുക്കില്‍ ചില ചിത്രങ്ങള്‍ പങ്കുവെച്ചത് വിവാഹനിശ്ചയ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. ഹാര്‍ദിക് പാണ്ഡ്യയും ഈ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ 'ബിഗ് 3'ക്കൊപ്പം സമയം ചെലവഴിക്കുന്നു എന്നാണ് ഇതിനൊപ്പം ഹാര്‍ദിക് കുറിച്ചത്. കാമുകി മഹിക ശര്‍മ്മ, മകന്‍ അഗസ്ത്യ, വളര്‍ത്തുനായ്ക്കള്‍ എന്നിവരാണ് ഈ ബിഗ് 3. ഒരു വീഡിയോയില്‍ ഇരുവരുവം ഒരുപോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രാര്‍ഥിക്കുന്നത് കാണാം. മറ്റൊരു വീഡിയോയില്‍ ഹാര്‍ദിക് മഹികയുടെ കവിളില്‍ സ്‌നേഹത്തോടെ ചുംബിക്കുന്നതുമുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 11-ന് 32 വയസ് പൂര്‍ത്തിയായ ഹാര്‍ദിക് മഹിക ശര്‍മയ്‌ക്കൊപ്പമാണ് പിറന്നാള്‍ ആഘോഷിച്ചത്. മാലദ്വീപില്‍ നടന്ന ആഘോഷത്തില്‍ ഹാര്‍ദിക്കിന്റെ മകന്‍ അഗസ്ത്യയും അമ്മയും മുത്തശ്ശിയും പങ്കെടുത്തിരുന്നു. ഒക്ടോബറില്‍ തന്നെയാണ് മഹിക ശര്‍മ്മയുമായുള്ള ബന്ധം ഹാര്‍ദിക് സ്ഥിരീകരിച്ചത്. സെര്‍ബിയന്‍ നര്‍ത്തകിയും മോഡലുമായ നതാഷ സ്റ്റാന്‍കോവിച്ചാണ് ഹാര്‍ദിക്കിന്റെ മുന്‍ഭാര്യ.
Content Highlights: mahieka sharma dismisses engagement rumours with hardik pandya
Published: 22 Nov 2025, 09:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented