ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണ്‍ അച്ഛനായി. ഭാര്യ എല്ല വിക്ടോറിയ മലോണ്‍ ആണ് വിവരം സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചത്. സെപ്റ്റംബര്‍ 27-ന് തങ്ങളുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വന്നതായി അറിയിച്ചാണ് എല്ലയുടെ സാമൂഹികമാധ്യമ പോസ്റ്റ്.

To advertise here,

കുഞ്ഞും കാള്‍സണും ഒരു കിടക്കയില്‍ അടുത്തടുത്തായി കിടന്നുറങ്ങുന്ന ചിത്രമാണ് എല്ല പങ്കുവെച്ചത്. കുഞ്ഞിന്റെ മുഖം മറച്ചുള്ള ചിത്രമാണ് പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയില്‍ വിവാഹിതരായ ദമ്പതികള്‍ കുഞ്ഞുതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന കാര്യം കഴിഞ്ഞ മേയിലാണ് പുറത്തുവിട്ടത്.

അന്താരാഷ്ട്രാ ചെസ് ഫെഡറേഷന്‍ കാള്‍സണ് അഭിനന്ദനവുമായെത്തി. എല്ല പങ്കുവെച്ച ചിത്രം ട്വീറ്റുചെയ്തുകൊണ്ടാണ് ഫിഡ അഭിനന്ദനം അറിയിച്ചത്. മറ്റ് പ്രമുഖരും കാണ്‍സണ് അഭിനന്ദനം അറിയിച്ചു.