കുട്ടിക്കാലത്തെ അനുഭവങ്ങളാണ് ജീവിതത്തിന്റെ അടിത്തറ. ഉറച്ച അടിത്തറയുള്ള നല്ല ജീവിതം കെട്ടിപ്പടുക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കുട്ടിക്കാലം സമ്മാനിക്കാം.
To advertise here,
അതിന് അച്ഛനമ്മമാർ പാലിക്കേണ്ട ചില കാര്യങ്ങൾ:
- കുഞ്ഞുങ്ങളോട് സത്യം മാത്രം പറയുക.
- ചിട്ടയായ ഒരു ജീവിതക്രമം പാലിക്കുക. ആരോഗ്യകരമായ ഭക്ഷണശീലം വ്യായാമം തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടും.
- സ്ഥിരോത്സാഹം ഉള്ളവരായിരിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഈ സ്വഭാവം സ്ഥിരതയുള്ള തീരുമാനങ്ങൾ എടുക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കും.
- ക്ഷമിക്കാനും തെറ്റു ചെയ്താൽ ക്ഷമ പറയാനും കുഞ്ഞുങ്ങളെ പഠിപ്പിക്കാം. അതിന് അച്ഛനമ്മമാർ സ്വയം മാതൃകയാവുക.
- എന്തും തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം.
- കുഞ്ഞുങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കരുത്. ഒന്നുചേർത്തുപിടിക്കുമ്പോഴും നെറുകയിൽ ഒരുമ്മ കൊടുക്കുമ്പോഴും അവരുടെ ഉള്ളം നിറയുന്നത് നിങ്ങൾക്ക് അറിയാനാകും.
- തിരക്കുകൾക്കിടയിലും മക്കൾക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുക.
- അനാവശ്യ ആശങ്കകളും സംശയങ്ങളും ഒഴിവാക്കി തെളിഞ്ഞ വ്യക്തിത്വത്തിനുടമകൾ ആയിരിക്കുക. ആ തെളിച്ചം കുഞ്ഞുങ്ങളിലേക്ക് പകരട്ടെ.
- ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. അരുതെന്ന് പറയേണ്ട ഇടങ്ങളിൽ അരുത് എന്ന് ഉറക്കെ പറയാനുള്ള ധൈര്യം കുഞ്ഞുമനസ്സിൽ നിറയ്ക്കാനും മറക്കരുത്.
Content Highlights: Always speak the truth to children to build trust., Maintain a disciplined lifestyle with healthy eating and exercise.
Published: 06 Oct 2026, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented