ബോളിവുഡിന്റെ ഹിറ്റ് മേക്കർ കരൺജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് കോഫി വിത്ത് കരൺ. ഒട്ടേറെ താരങ്ങൾ ഈ ഷോയിൽ ആതിഥേയത്വം വഹിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റ് താരം വിരാട് കോലി ഇതുവരെ കോഫി വിത്ത് കരണിന്റെ ഭാഗമായിട്ടില്ല. ഇപ്പോഴിതാ, എന്തുകൊണ്ടാണ് വിരാടിനെ ഇതുവരെ ഷോയിലേക്ക് ക്ഷണിക്കാത്തതെന്ന് തുറന്നുപറയുകയാണ് കരൺ ജോഹർ. 'സെർവിങ്ങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
ഞാൻ ഇതുവരെ വിരാടിനോട് ഷോയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചിട്ടില്ല. വിവാദമായ ഹാർദിക് പാണ്ഡ്യ, കെ.എൽ. രാഹുൽ അഭിമുഖത്തിന് ശേഷം ക്രിക്കറ്റ് താരങ്ങളെ ക്ഷണിക്കാറില്ല. വരില്ലെന്ന് എനിക്ക് തോന്നിയ ഒരുപാട് പേരുണ്ട്. അതിനാൽ, ആദ്യമേ ഞാൻ അവരുടെയടുത്ത് ചോദിച്ചില്ല, കരൺ പറഞ്ഞു.
എന്തായിരുന്നു ചാറ്റ് ഷോ വിവാദം?
കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും കെ.എൽ രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശമായിരുന്നു വിവാദമായത്. ഇതിന് പിന്നാലെ ഇരുവരേയും ടീമിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ബി.സി.സി.ഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കൾ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാർദിക് അവതാരകനായ കരൺ ജോഹറിനോട് വെളിപ്പെടുത്തിയത്. തന്റെ മുറിയിൽ നിന്ന് 18 വയസിനുള്ളിൽ തന്നെ പിതാവ് കോണ്ടം കണ്ടെത്തിരുന്നെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.
Content Highlights: Karan Johar reveals why Virat Kohli has never appeared on Koffee With Karan, citing the Hardik Pandya-KL Rahul controversy and player reluctance. Anushka Sharma has been on the show.
Published: 10 Nov 2025, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented