ഒരിക്കല്‍ നോ എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം നോ എന്നുതന്നെയാണെന്നും അനന്യ പറയുന്നുണ്ട്.

രാജ്യത്തെ പ്രമുഖ വ്യവസായികളിലൊരാൾ തന്റെ മകനുവേണ്ടി അയച്ച വിവാഹാലോചന രണ്ട് തവണ നിരസിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായികയും സംരംഭകയുമായ അനന്യ ബിർള. 'കോഫി വിത്ത് കരൺ' സീസൺ ഒമ്പതിന്റെ ആറാം എപ്പിസോഡിൽ അതിഥിയായി എത്തിയപ്പോഴാണ് പ്രമുഖ വ്യവസായി കുമാർ മംഗലം ബിർളയുടെ മകൾ കൂടിയായ അനന്യ ഇക്കാര്യം തുറന്നുപറഞ്ഞത്.
വൻകിട ബിസിനസ് കുടുംബങ്ങളിൽ നിന്നുള്ള വിവാഹാലോചനകളെക്കുറിച്ച് അവതാരകൻ കരൺ ജോഹർ ചോദിച്ചപ്പോഴാണ് അനന്യ മനസ്സുതുറന്നത്.
ബ്രാൻഡ് മീറ്റ്‌സ് ബ്രാൻഡ് എന്ന രീതിയിലുള്ള വിവാഹാലോചനയായിരുന്നോ അതെന്ന് കരൺ ചോദിക്കുന്നുണ്ട്.
എന്നാൽ അതായിരുന്നോ എന്ന് തനിക്കറിയില്ലെന്നും
പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്ന് രണ്ട് തവണ തനിക്ക് വിവാഹാലോചന വന്നതായും, എന്നാൽ രണ്ട് തവണയും താൻ അത് നിരസിച്ചതായും അനന്യ വ്യക്തമാക്കി. വിവാഹാലോചനയുമായി എത്തിയ വ്യവസായിയുടെയോ മകന്റെയോ പേര് വെളിപ്പെടുത്താൻ അനന്യ തയ്യാറായില്ല. എന്നാൽ, താൻ ആ ആലോചനകൾ വേണ്ടെന്ന് വെച്ചതിൽ തന്റെ മാതാപിതാക്കൾക്ക് വലിയ നിരാശയുണ്ടായിരുന്നതായും അനന്യ ചിരിയോടെ പങ്കുവെച്ചു.
അനന്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ആ പ്രമുഖ വ്യവസായ കുടുംബം ഏതാണെന്ന തരത്തിലുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുണ്ട്. അംബാനി കുടുംബവുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾ ഉൾപ്പെടെ സൈബർ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ യാതൊരുവിധ സ്ഥിരീകരണവുമില്ല. ഒരിക്കൽ നോ എന്നുപറഞ്ഞാൽ അതിന്റെ അർഥം നോ എന്നുതന്നെയാണെന്നും അനന്യ പറയുന്നുണ്ട്.
ബോളിവുഡ് താരങ്ങളായ അനന്യ പാണ്ഡെക്കൊപ്പമാണ് അനന്യ ബിർള ഷോയിൽ പങ്കെടുത്തത്.
Content Highlights: Ananya Birla shares her experience of rejecting marriage proposals twice, leading to widespread speculation about the involved business family.
Published: 19 Nov 2026, 12:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented