
കൊറിയൻ പോപ് ബാൻഡുകളുടേയും കൊറിയൻ ഡ്രാമാ സിരീസുകളുടേയും ആരാധകരാണ് ഇപ്പോഴത്തെ കൗമാരക്കാരും യുവാക്കളും. ബിടിഎസ്, ബ്ലാക്ക് പിങ്ക്, ട്വൈസ് പോലുള്ള പോപ് മ്യൂസിക് ബാൻഡുകളോട് കൊറിയൻ ഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഇന്ത്യൻ യുവാക്കൾക്ക് എങ്ങനെ ആരാധന വന്നു എന്നത് അതിശയകരമാണ്. എന്തായാലും ഈ ആരാധനയിലൂടെ കൊറിയൻ ഭാഷ പരിചിതമാക്കിക്കഴിഞ്ഞു പലരും.
ഇപ്പോഴിതാ കൊച്ചി സന്ദർശിച്ച ഒരു കൊറിയൻ വ്ളോഗറെ ആകെ ഞെട്ടിച്ചിരിക്കുകയാണ് 14 കാരിയായ വിദ്യാർഥി. കാർപ്പ് സിൻഡി എന്ന വ്ളോഗറോട് നല്ല പച്ച-കൊറിയൻ ഭാഷയിലാണ് മട്ടാഞ്ചേരിക്കാരിയായ അമീന എന്ന പെൺകുട്ടി സംസാരിച്ചത്. വളരെ വ്യക്തതയിലാണ് അമീന കൊറിയൻ ഭാഷ സംസാരിക്കുന്നതെന്ന് സിൻഡി വീഡിയോയിൽ പറയുന്നുണ്ട്.
ബിടിഎസ് കാരണമാണ് താൻ കൊറിയൻ ഭാഷ പഠിച്ചതെന്ന് കുട്ടി പറയുന്നു. ഒപ്പമുള്ള അമിനയുടെ കൂട്ടുകാരിക്കും സിൻഡി കൊറിയൻ ഭാഷയിൽ സംസാരിക്കുന്നത് മനസിലാവുന്നുണ്ട്. കൊറിയൻ ഭാഷ മാത്രമല്ല ഇംഗ്ലീഷും വളരെ ഉച്ചാരണ ശുദ്ധിയോടെയാണ് പെൺകുട്ടി സംസാരിക്കുന്നത്. വിദേശരാജ്യത്ത് ഒരിക്കൽ പോലും പോയിട്ടില്ലാത്ത പെൺകുട്ടിയുടെ ഭാഷകളിലുള്ള പ്രാവീണ്യത്തെ സിൻഡി പ്രശംസിച്ചു.
എങ്കിലും വിദേശികളോട് സംസാരിക്കാൻ പ്രത്യേകിച്ചും ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാൻ തനിക്ക് പേടിയാണെന്ന് അമീന പറയുന്നു. തനിക്ക് കൊറിയൻ ഭാഷ കുറച്ചേ അറിയുകയുള്ളൂ എന്നും ഇനിയും പരിശീലിക്കേണ്ടതുണ്ടെന്നും ഭാവിയിൽ കൊറിയ സന്ദർശിക്കാനാവുമെന്നും അമീന പറഞ്ഞു.
Content Highlights: A 14-year-old BTS fan from Kochi, Kerala, surprised a visiting Korean vlogger by conversing fluently in Korean, a language she learned entirely on her own out of admiration for the K-pop band.
Published: 01 Jul 2026, 11:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented