നടിയും ബോളിവുഡ് റിയാലിറ്റിഷോ സ്പ്ലിറ്റ്‌സ്‌വില്ലയിലെ മത്സരാര്‍ഥിയുമായിരുന്ന ഖുഷി മുഖര്‍ജിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഗ്ലാമറസ് വസ്ത്രം ധരിച്ച് പൊതുഇടത്തില്‍ വന്നതാണ് കാരണം. സ്വകാര്യഭാഗങ്ങള്‍ വെളിപ്പെടുന്ന തരത്തില്‍ വസ്ത്രം ധരിച്ച് പുറത്തിറങ്ങിയ ഖുഷിയുടെ ചിത്രം പാപ്പരാസികള്‍ പകര്‍ത്തുകയായിരുന്നു. ഇതോടെ ശരീരത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൊത്തിപ്പിടിച്ച് ഏറെ ബുദ്ധിമുട്ടിയാണ് ഖുഷി നടന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഇതിന് പിന്നാലെ ഖുഷിക്കുനേരെ വിമര്‍ശനമുണ്ടായി. ഇത്രയും 'അണ്‍കംഫര്‍ട്ടബ്ള്‍' ആയ വസ്ത്രം ധരിച്ച് എന്തിനാണ് പുറത്തിറങ്ങിയതെന്നും ഇത്രയും ഗ്ലാമറസ് ആകേണ്ട ആവശ്യമില്ലായിരുന്നെന്നും ആളുകള്‍ വിമര്‍ശിച്ചു. ഇതോടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഖുഷി.
ഹോളിവുഡ് നടിമാരുടേയും മോഡലുകളുടേയും ഫാഷനാണ് താന്‍ പിന്തുടരുന്നതെന്നും തനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശവും സ്വാതന്ത്യവുമുണ്ടെന്നും ഖുഷി കുറിച്ചു. ഹോളിവുഡ് നടിമാരുടെ ശരീരഘടന തനിക്കില്ലെന്ന് കരുതി ഇഷ്ടമുള്ളത് ധരിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ താലിബാന്‍ ഭരിക്കുന്ന രാജ്യമല്ല ഇതെന്നും അവര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
'ഇതുവരെ നിശബ്ദയായി ഇരിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. എന്നാല്‍, എല്ലാവരുടേയും ചൂണ്ടുവിരല്‍ എനിക്ക് നേരെ നീളുന്നത് കണ്ടു. നിങ്ങളില്‍ പലരും എന്നെ പിന്തുണച്ചിട്ടുണ്ട് എന്നത് ഞാന്‍ മറക്കുന്നില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഒരാളെ അധിക്ഷേപിക്കാനും ട്രോള്‍ ചെയ്യാനും എളുപ്പമാണ്. ഇതെക്കെ ഒരു ഫാഷനാണോ എന്നും മോശം പ്രവണതയല്ലേ എന്നുമാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. എനിക്ക് പറയാനുള്ളത് ഇതൊരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണ് എന്നതാണ്. ഞാനൊരു ധൈര്യശാലിയായ വ്യക്തിയാണ്. വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകള്‍ ചിലപ്പോള്‍ നല്ലതായിരിക്കും. ചിലപ്പോള്‍ പരാജയപ്പെടും. എനിക്ക് ഇഷ്ടമുള്ളത് ധരിച്ചതിന് ഞാന്‍ ഖേദിക്കുന്നില്ല. എന്റെ എല്ലാ വസ്ത്രങ്ങളും ഹോളിവുഡ് നടിമാരില്‍നിന്നും ഇന്‍ഫ്‌ളുവന്‍സര്‍മാരില്‍നിന്നും മോഡലുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ്. ഞാന്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എന്റെ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ താലിബാന്‍ ഭരിക്കുന്ന രാജ്യമല്ലിത്. എനിക്ക് ഹോളിവുഡ് നടിമാരുടെ ശരീരഘടനയില്ല എന്ന് കരുതി എനിക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ട്. നിങ്ങളുടെ നിറമോ ശരീരഘടനയോ രൂപഭംഗിയോ ഒന്നും പ്രശ്‌നമല്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക, ഇഷ്ടമുള്ളത് ചെയ്യുക എന്നതാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.'- ഖുഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇതിന് താഴെ ചിലര്‍ ഖുഷിക്കെതിരെ രംഗത്തെത്തി. നിങ്ങളെ ധൈര്യശാലി എന്നല്ല വിളിക്കേണ്ടത്, നാണമില്ലാത്തവള്‍ എന്നാണ് എന്നതായിരുന്നു ഒരു കമന്റ്. ഇത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും പ്രശസ്തിക്കായി നഗ്നത കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരയില്ലെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഖുഷിയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ പോസ്റ്റിന് താഴെ പ്രതികരിച്ചിട്ടുണ്ട്.
Content Highlights: khushi mukherjee hits back at trolls calling her outfits vulgar
Published: 01 Jul 2025, 06:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented