കാൻ ചലച്ചിത്ര മേളയിൽ തിളങ്ങി മലയാളി താരം കല്യാണി പ്രിയദർശൻ. സങ്കീർണമായ ഔട്ട്ഫിറ്റും തിളങ്ങുന്ന ഗൗണും ഉപേക്ഷിച്ച് വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റ് അണിഞ്ഞ് ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. 'ലോക'യുടെ വിജയത്തിന്റെ പശ്ചാത്തലത്തിൽ തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചാണ് കല്യാണി ചലച്ചിത്രമേളയിൽ പങ്കെടുത്തത്.

To advertise here,

കഴിഞ്ഞ ദിവസം ഇന്ത്യൻ പവലിയനിലെത്തിയ താരം വെള്ള നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലെയ്‌സർ സ്റ്റൈൽ ടോപ്പും ഫ്‌ളൂർ ലെങ്ത് സ്‌കർട്ടുമാണ് ധരിച്ചത്. വി നെക്ക്‌ലൈനായിരുന്നു ടോപ്പിന്റെ പ്രത്യേകത. ഇതിനൊപ്പം ലെയേർഡ് നെക്ക്‌ളേസും മോതിരങ്ങളും അണിഞ്ഞു. ലൂസ് വേവ്‌സ് ഹെയർസ്‌റ്റൈൽ കൂടിയായതോടെ അവരുടെ ലുക്ക് പൂർണമായി.

ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ കല്യാണി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ പവലിയനിൽ നടന്ന ടോക്ക്‌ഷോയിലും കല്യാണി പങ്കെടുത്തു. ഇനി റെഡ് കാർപറ്റ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് മലയാളി താരം.