കാളിദാസ് ജയറാം- തരിണി വിവാഹത്തിന്റെ വിശേഷങ്ങള്‍ തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇരുവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായത്. അതിനുശേഷം വിവാഹചടങ്ങുകളുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും വീഡിയോകളും നടന് കാളിദാസ് ജയറാം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ഏറ്റവും ഒടുവിലായി വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത് നൈറ്റിന്റെ വീഡിയോദൃശ്യങ്ങളാണ് കാളിദാസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും കാളിദാസ്-തരിണി വിവാഹം മതിമറന്ന് ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സംഗീത് വീഡിയോയിലുള്ളത്. കാളിദാസിന്റെയും മാളവികയുടെയും കിടിലന്‍ നൃത്തവും ജയറാമും പാര്‍വതിയും ഒരുമിച്ച് നൃത്തംചെയ്യുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം ഏറെ വികാരനിര്‍ഭരമായ രംഗങ്ങളും വീഡിയോയിലുണ്ട്.
സംഗീത് വേദിയില്‍ നടി പാര്‍വതി നൃത്തം ചെയ്യുന്നതാണ് ഇതില്‍ ഏറെ ശ്രദ്ധേയം. പാര്‍വതിയുടെ നൃത്തം കണ്ട് ജയറാമും കാളിദാസും നവവധു തരിണിയും സന്തോഷത്താല്‍ കണ്ണീരണിയുന്നതും പിന്നാലെ ഇവരെല്ലാം പാര്‍വതിയെ വേദിയിലെത്തി കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം.
കാളിദാസ് പങ്കുവെച്ച വീഡിയോയില്‍ ഏറെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ ഇതാണെന്നായിരുന്നു വീഡിയോക്ക് താഴെ പലരുടെയും കമന്റ്. പാര്‍വതിയുടെ നൃത്തം മനംകവര്ന്നെന്നും പലരും അഭിപ്രായപ്പെട്ടു.
Content Highlights: actress parvathy jayaram performs dance at kalidas jayaram tarini wedding sangeet night
Published: 11 Dec 2024, 06:28 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented