ആരാധകര്‍ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു നടന്‍ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും ഗുരുവായൂരില്‍വെച്ച് വിവാഹിതരായത്. ഇപ്പോള്‍ കാളിദാസ്-തരിണി വിവാഹത്തിന്റെ വീഡിയോകൂടി പുറത്തുവന്നിരിക്കുകയാണ്. ''വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രാഫി'' എന്ന യൂട്യൂബ് അക്കൗണ്ടിലൂടെയാണ് കാളിദാസിന്റെയും തരിണിയുടെയും വിവാഹവീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
മൂന്നുമിനിറ്റോളം നീളുന്ന 'വെഡ്ഡിങ് ഫിലിം' വീഡിയോയില്‍ നടന്‍ ജയറാമും കുടുംബാംഗങ്ങളും തരിണിയുടെ കുടുംബാംഗങ്ങളും വിവാഹചടങ്ങിനെത്തിയ മറ്റുബന്ധുക്കളും സുഹൃത്തുക്കളുമെല്ലാമുണ്ട്. തങ്ങളുടെ വിവാഹത്തിനെക്കാൾ കൂടുതല്‍ പ്ലാനിങ് ഈ കല്യാണത്തിനുണ്ടായെന്നാണ് കാളിദാസിന്റെ സഹോദരി മാളവികയും ഭര്‍ത്താവ് നവനീതും വീഡിയോയില്‍ പറയുന്നത്. നിശ്ചയം കഴിഞ്ഞപ്പോള്‍തന്നെ താരു ഞങ്ങളുടെ കുടുംബത്തിലെ അംഗമായികഴിഞ്ഞെന്ന് ജയറാമും പറയുന്നു.
''ഞങ്ങള്‍ ഒരു ചെറിയ കുടുംബമാണ്. ഇപ്പോള്‍ ഞങ്ങളുടെ സ്‌നേഹം ആറുപേരിലേക്ക് കൂടിയായി. ഞങ്ങളുടെ ഒരുപാട് വര്‍ഷത്തെ സ്വപ്‌നമാണ് ഇന്ന് നിറവേറുന്നത്, ഭയങ്കര ഇമോഷണലാണ്'', ജയറാം പറഞ്ഞു.
2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം. 2022-ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്തതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പരസ്യമാകുന്നത്. നീലഗിരി സ്വദേശിയായ തരിണി 2019-ല്‍ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് കിരീടങ്ങള്‍ ചൂടി. 2022-ലെ മിസ് ദിവാ യൂണിവേഴ്സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു.
കാളിദാസിന്റെ വെഡ്ഡിങ് ഫിലിമിനൊപ്പം മാളവിക ജയറാമിന്റെ വിവാഹവീഡിയോയും 'വൈറ്റ് ലൈന്‍ ഫോട്ടോഗ്രാഫി' യൂട്യൂബിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് മൂന്നാം തീയതിയായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം.
Content Highlights: actor jayaram talks emotionally in kalidas jayaram tarini wedding film video
Published: 11 Dec 2024, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented