നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്റ്റേജില്‍ പ്രസംഗം മുഴുമിക്കാനാകാതെ വിറച്ചു നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ജീവിതത്തിൽ ഏറ്റവും മികച്ചത് എനിക്ക് കിട്ടിയില്ലെന്നു കരുതി വിഷമിച്ചിരിക്കാതെ കയ്യിലുള്ള സൗഭാഗ്യങ്ങളോട് നന്ദിപറയാൻ പഠിച്ചു തുടങ്ങണമെന്ന് മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംക്കുട്ടി ജോസ്. ജെയിൻ യൂണിവേഴ്സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചറിലെ അവസാന ദിനം നടന്ന 'ഫോമോ - ബീഫോർ ഇട്സ് ടൂ ലേറ്റ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയും എന്തെങ്കിലും മികച്ചത് വരുമോ എന്ന ചിന്ത ജീവിതത്തിൽ നമ്മെ നിരാശരാക്കും. ഇന്നത്തെ സമൂഹത്തിൽ നമ്മുടെ മൂല്യം പലപ്പോഴും അളക്കപ്പെടുന്നത് മറ്റുള്ളവർ നമ്മെ ക്ഷണിക്കുന്നുണ്ടോ, അംഗീകരിക്കുന്നുണ്ടോ, ഉൾപ്പെടുത്തുന്നുണ്ടോ എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
താൻ കടന്നു വന്ന ജീവിതവഴികളെക്കുറിച്ചു സംസാരിച്ച അദ്ദേഹം, പ്രപഞ്ചം ലോജിക്കുകളുടേത് മാത്രമല്ല മാജിക്കുകളുടേത് കൂടിയാണെന്നതിനു തെളിവാണ് തന്റെ ജീവിതമെന്നും കൂട്ടിച്ചേർത്തു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്റ്റേജിൽ പ്രസംഗം മുഴുമിക്കാനാകാതെ വിറച്ചു നിന്ന ഞാൻ ഇന്ന് വേദികളിൽ നിന്ന് സംസാരിക്കുന്നതു തന്നെ അതിനു ഉദാഹരണമാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്ന ചിലരെങ്കിലും നമുക്കുണ്ടാകണം, അതുപോലെ ചിലർക്കെങ്കിലും നമ്മൾ പ്രിയപ്പെട്ടവരാകേണ്ടതുമുണ്ട് എന്നും അദ്ദേഹം ഓർമിപ്പിച്ചു.
Content Highlights: Motivational speaker Joseph Annamkutty Jose shared his journey from a nervous student to a public speaker at the Jain University Summit. He advised people to be grateful for what they have rather than worrying about missing out, noting that life is full of magic beyond just logic.
Published: 02 Feb 2026, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented