
സ്മൃതി മന്ദാനയും പലാഷ് മുച്ഛലും/ ജെമീമ റോഡ്രിഗസിനൊപ്പം സ്മൃതി | Photo: instagram/smriti mandhana
സംഗീത സംവിധായകനായ പലാഷ് മുച്ഛലുമായുള്ള വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന വ്യക്തമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ സ്മൃതിയുടെ സുഹൃത്തും സഹതാരവുമായ ജെമീമ റോഡ്രിഗസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറി ചര്‍ച്ചയാകുകയാണ്.
ഒലീവിയ ഡീനിന്റെ ഹിറ്റ് ഗാനമായ 'മാന്‍ ഐ നീഡ്' ഒരു കൂട്ടം യുവഗായകര്‍ക്കൊപ്പം ആലപിക്കുന്ന വീഡിയോയാണ് ജെമീമ പങ്കുവെച്ചത്. ഈ ഗാനത്തിന്റെ വരികള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. 'നഷ്ടപ്പെട്ട സമയത്തിന് ഞങ്ങള്‍ പരിഹാരം കാണുന്നു' എന്നെല്ലാമാണ് ഇതിലെ വരികള്‍.
സ്മൃതിക്ക് പിന്തുണ നല്‍കാനാണ് ജെമീമ ഈ സ്റ്റോറി പോസ്റ്റ് ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്. പലാഷ് മുച്ഛലിനെ ജെമീമ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ചെയ്തിരുന്നു. സ്മൃതിയും പലാഷും കഴിഞ്ഞ ദിവസം തന്നെ പരസ്പരം അണ്‍ഫോളോ ചെയ്തിട്ടുണ്ട്. നേരത്തെ പങ്കുവെച്ച പലാഷിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സ്മൃതി നീക്കുകയും ചെയ്തു. പലാഷ് താന്‍ പോസ്റ്റ് ചെയ്തിരുന്ന പ്രൊപ്പോസല്‍ വീഡിയോയും കളഞ്ഞിട്ടുണ്ട്.
സ്മൃതിയുടെ വിവാഹം മാറ്റിവെച്ചതിന് പിന്നാലെ കൂട്ടുകാരിക്കൊപ്പം നില്‍ക്കുന്നതിനായ ജെമീമ ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. സ്മൃതി പ്രതിസന്ധി ഘട്ടത്തിലാണെന്നും അവര്‍ക്ക് പിന്തുണ നല്‍കാനാണ് പിന്മാറിയതെന്നും ജെമീമ വ്യക്തമാക്കിയിരുന്നു.
നവംബര്‍ 23-നായിരുന്നു സ്മൃതിയുടേയും പലാഷിന്റേയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആ ദിവസം സ്മൃതിയുടെ പിതാവിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയും അതിനാല്‍ വിവാഹം മാറ്റിവെയ്ക്കുകയാണെന്നും അറിയിക്കുകയായിരുന്നു. പലാഷ് മുച്ഛലിനേയും സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlights: jemimah rodrigues insta act after smriti mandhana calls off wedding with palash muchhal
Published: 08 Dec 2025, 02:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented