ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റേയും മാധ്യമപ്രവര്‍ത്തക ലോറന് സാഞ്ചെസിന്റെയും മൂന്ന് ദിവസംനീണ്ട ആഡംബരപൂര്‍ണമായ വിവാഹാഘോഷങ്ങള്‍ക്ക് വെനീസില്‍ തുടക്കം.
ബില്‍ ഗേറ്റ്സ്, ഓര്‍ലാന്‍ഡോ ബ്ലൂം, ജോര്‍ദാന്‍ രാജ്ഞി, ഓപ്ര വിന്‍ഫ്രെ, ക്രിസ് ജെന്നര്‍, കിം കാര്‍ദാഷിയന്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ഇവാങ്കാ ട്രംപ്, ഭര്‍ത്താവ് ജാറെഡ് കുഷ്നര്‍ എന്നിവരും പരിപാടിക്കെത്തിയവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച വൈകുന്നേരം, കന്നരെജിയോയിലെ മഡോണ ഡെല്‍ ഓര്‍ട്ടോ പള്ളിയിലെ ക്ലോയിസ്റ്ററുകളിലാണ് അതിഥികള്‍ ഒത്തുകൂടിയത്.
ജെഫിന്റെ അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. വിനോദം, രാഷ്ട്രീയം, ബിസിനസ് തുടങ്ങി നാനാമേഖലകളില്നിന്നായി ഏകദേശം 200-250 പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിക്ക് 50 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന വിഐപികള്‍ക്കടക്കം കനത്ത സുരക്ഷയാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
61 വയസ്സുള്ള ബെസോസും 55 വയസ്സുള്ള സാഞ്ചസും ബുധനാഴ്ച ഹെലികോപ്റ്ററില്‍ വെനീസിലെത്തി. ആഡംബര ഹോട്ടലായ അമനിലാണ് ഇവരുടെ താമസം. മുറികള്‍ക്ക് ഒരു രാത്രിക്ക് കുറഞ്ഞത് 4,000 യൂറോ (ഏകദേശം 4,686 ഡോളര്‍) ആണ് വാടക.
2023 മേയ് മാസത്തിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറന് സാഞ്ചെസിന്റെയും വിവാഹനിശ്ചയം. ശനിയാഴ്ച നടക്കുന്ന പ്രധാന വിവാഹ സല്ക്കാരത്തോടെ ആഘോഷങ്ങള്‍ സമാപിക്കും.
Content Highlights: Jeff Bezos` Wedding in Venice
Published: 27 Jun 2025, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented