ഏറെക്കാലമായി ജീവിതപങ്കാളിയായ ക്ലാര്‍ക്ക് ഗേഫോര്‍ഡിന്റെ കൈപിടിച്ച്  ന്യൂസീലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണ്‍. ശനിയാഴ്ച്ച നോര്‍ത്ത് ഐലന്‍ഡിന്റെ കിഴക്കന്‍ തീരത്തുള്ള ഒരു മുന്തിരിത്തോട്ടത്തിലായിരുന്നു ഇരുവരുടേയും വിവാഹച്ചടങ്ങുകള്‍. നാല് വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

To advertise here,

2014-ലാണ് ജസീന്‍ഡയും ക്ലാര്‍ക്കും കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും ഒരുമിച്ച് ജീവിതം തുടങ്ങുകയുമായിരുന്നു. ന്യൂസീലന്‍ഡിന്റെ പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ജസീന്‍ഡ മകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. നീവ് എന്നാണ് മകളുടെ പേര്.

വിവാഹച്ചടങ്ങിന് അച്ഛന്റെ കൈപിടിച്ചാണ് അഞ്ച് വയസുകാരിയായ നീവ് എത്തിയത്. മുത്തശ്ശി ലോറല്‍ ആര്‍ഡേണിന്റെ വിവാഹ വസ്ത്രത്തിന്റെ തുണി ഉപയോഗിച്ച് തുന്നിയ ഫ്രോക്കില്‍ സുന്ദരിയായിരുന്നു നീവ്. അടുത്ത സുഹൃത്തായ ഡിസൈനര്‍ ജൂലിയറ്റ് ഹൊഗന്‍ ഡിസൈന്‍ ചെയ്ത ഐവറി നിറത്തിലുള്ള ഗൗണായിരുന്നു ജസീന്‍ഡയുടെ വിവാഹവേഷം. ഐവറി നിറത്തിലുള്ള നീണ്ട വെയിലും പിന്നില്‍ ഉയര്‍ത്തി കെട്ടിവെച്ച മുടിയും ജസീന്‍ഡയെ കൂടുതല്‍ സുന്ദരിയാക്കി. ബ്ലാക്ക് സ്യൂട്ടായിരുന്നു ക്ലാര്‍ക്കിന്റെ ഔട്ട്ഫിറ്റ്. 

43-കാരിയായ ജസീന്‍ഡ അഞ്ച് വര്‍ഷത്തോളം ന്യൂസീലന്‍ഡിന്റെ പ്രധാനമന്ത്രി പദവിയിലിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അവര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. കാലാവധി തീരാന്‍ പത്ത് മാസം ശേഷിക്കെയായിരുന്നു പടിയിറക്കം. തെല്ലും പശ്ചാത്താപമില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ഈ തീരുമാനമെടുത്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. 

placeholder
.
ജസീന്‍ഡ ആര്‍ഡേണും ക്ലാര്‍ക്ക് ഗേഫോര്‍ഡും വിവാഹവേദിയിലേക്ക് വരുന്നു | Photo: Reuters