ഇഷാനും അദിതിയും തമ്മിലുള്ള പ്രണയം നേരത്തേ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്

ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടത്തിനിടെ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് ഗ്യാലറിയിലുണ്ടായിരുന്ന ഒരു സുന്ദരിയാണ്. ആ പെൺകുട്ടിയുടെ മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുകയാണ്. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷന്റെ കാമുകിയും മോഡലുമായ അദിതി ഹുണ്ടിയയാണ് വൈറലായ ആ സുന്ദരി.
ഇഷാനും അദിതിയും തമ്മിലുള്ള പ്രണയം നേരത്തേ തന്നെ സ്ഥിരീകരിക്കപ്പെട്ടതാണ്. ഇഷാന്റെ മുത്തച്ഛൻ അനുരാഗ് പാണ്ഡെയാണ് ഇക്കാര്യംവ്യക്തമാക്കിയത്. ഫെബ്രുവരിയിൽ നടന്ന പാകിസ്താനെതിരെ ഇന്ത്യ വിജയിച്ച ടി20 മത്സരത്തിൽ ഗംഭീരമായ പ്രകടനമായിരുന്നു ഇഷാൻ കിഷൻ പുറത്തെടുത്തത്. ഇതിന് പിന്നാലെയാണ് ഇഷാന്റെ പ്രണയം മുത്തച്ഛൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
Don’t Miss: വിജയാഘോഷം പ്രണയപൂർവം; ലോകകപ്പ് വിജയത്തിന് പിന്നാലെ ഗ്രൗണ്ടിൽ ഹാർദിക് പാണ്ഡ്യയെ ചുംബിച്ച് മഹിക
ആരാണ് അദിതി ഹുണ്ടിയ?
ജയ്പുർ സ്വദേശിയായ അദിതി ഹുണ്ടിയ 2017-ലെ ഫെമിന മിസ് ഇന്ത്യ സൗന്ദര്യമത്സരത്തിലെ ഫൈനലിസ്റ്റാണ്. 2018-ലെ മിസ് ദിവ സൂപ്പർനാഷണൽ കിരീടം നേടി വാർത്തകളിൽ നിറഞ്ഞ അദിതി, ലേബൽ അദിതി ഹുണ്ടിയ എന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ്.
ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ജയ്പുരിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദിതി, ജയ്പുരിലെ സെന്റ് സേവിയേഴ്സ് കോളേജിൽ നിന്ന് ബിബിഎ ബിരുദം നേടി. അമ്മ ബബിതാ ഹുണ്ടിയ, അച്ഛൻ ലളിത്, സഹോദരൻ യാഷ് ഹുണ്ടിയ എന്നിവരടങ്ങുന്നതാണ് അദിതിയുടെ കുടുംബം. വ്യക്തിജീവിതത്തെ പൊതു ഇടങ്ങളിൽ കൊണ്ടുവരാൻ താത്പര്യമില്ലാത്തയാളാണ് അദിതി.
Also Read: പ്രണയത്തിന്റെ ബൗണ്ടറിയിൽ ഇഷാൻ കിഷൻ; സ്ഥിരീകരിച്ച് മുത്തച്ഛൻ, ആരാണ് അദിതി ഹുണ്ടിയ?
ഇൻസ്റ്റഗ്രാമിൽ രണ്ടേമുക്കാൽ ലക്ഷത്തോളം ഫോളോവർമാരാണ് അദിതിക്കുള്ളത്. 16 കോടി രൂപ മുതൽ 25 കോടി രൂപ വരെയാണ് അദിതിയുടെ ആസ്തിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Former Miss India finalist Aditi Hundia grabbed headlines during the T20 World Cup final between India and New Zealand as images of the model and entrepreneur supporting Ishan Kishan went viral across various social media platforms.
Published: 09 Mar 2026, 11:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented