തീര്‍ത്തും പ്രകൃതിദത്തമായി, വലിപ്പമുള്ള തുടുത്ത ചുണ്ടുകള്‍ സ്വന്തമാക്കാന്‍ ആരും പരീക്ഷിക്കാനിടയില്ലാത്ത മാര്‍ഗം അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍. വീഡിയോ വൈറലായതിന് പിന്നാലെ ട്രോളോടു ട്രോള്‍. 

To advertise here,

ഡല്‍ഹി സ്വദേശിനിയായ ശുഭാംഗി ആനന്ദാണ് ചുണ്ടുകള്‍ക്ക് തുടുപ്പുണ്ടാകാന്‍ പച്ചമുളക് മുറിച്ച് ചുണ്ടില്‍ പുരട്ടുന്ന വീഡിയോയുമായി എത്തിയത്. നിങ്ങള്‍ ശ്രമിച്ചുനോക്കുമോ? എന്ന ചോദ്യത്തോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. 

ചുണ്ടിന്റെ മേക്ക് അപ്പ് ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കിയ രീതിയിലാണ് ശുഭാംഗി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. തുടര്‍ന്ന് ഒരു പച്ചമുളക് രണ്ടായി മുറിച്ച് ചുണ്ടില്‍ ഉരസും. എരിവ് അനുഭവപ്പെടുന്നത് അവരുടെ മുഖഭാവത്തില്‍നിന്ന് തന്നെ വ്യക്തമാണ്. പച്ചമുളക് പ്രയോഗത്തിന് പിന്നാലെ 'തുടുത്ത ചുണ്ടു'കള്‍ക്കു മീതേ ചായം പുരട്ടുകയുമാണ് ചെയ്യുന്നത്. 

രണ്ടുദിവസത്തിനകം പത്തുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.