ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററാണ് വിജയ് കുമാർ. ഇൻസ്റ്റഗ്രാമിൽ മൂന്ന് മില്ല്യൺ ആളുകൾ ഫോളോ ചെയ്യുന്ന വിജയ് കുമാർ അടുത്തിടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ടെന്നീസ് താരമാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വിജയ് ഒടുവിൽ വിംബിൾഡൺ വേദിയിലെത്തിയതിന്റെ ചിത്രങ്ങളാണ് ആ പോസ്റ്റിലുള്ളത്.

To advertise here,

'എന്നെ വിശ്വസിച്ചവർക്കുള്ളതാണ് ഇത്. നന്ദി'-ചിത്രങ്ങൾക്കൊപ്പം വിജയ് കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് വിജയ്‌യെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും വലിയ വേദിയിലെത്താനുള്ള കഠിനപ്രയത്‌നത്തെ അഭിനന്ദിച്ച് പലരും കമന്റ് ചെയ്തു. സോഷ്യൽ മീഡിയ എങ്ങനെയാണ് ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നത് എന്നതിന് ഉദാഹരണമാണ് വിജയ് എന്നും ചിലർ കുറിച്ചു.

'അദ്ദേഹത്തിന് ഒരു ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒരു ചെറിയ പട്ടണത്തിലെ സാധാരണ ജീവിതത്തെക്കുറിച്ച് അദ്ദേഹം വീഡിയോകൾ ഉണ്ടാക്കി. ഇപ്പോൾ മൂന്ന് മില്ല്യൺ ആളുകൾ എല്ലാ ദിവസവും അദ്ദേഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുന്നു' എന്നായിരുന്നു ഒരു കമന്റ്. സൂപ്പർഹീറോ സ്പൂഫുകൾ, കോമഡി സ്‌കിറ്റുകൾ തുടങ്ങിയവയാണ് വിജയ് അധികവും പങ്കുവെയ്ക്കാറുള്ളത്.