
നടനും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾ സ്ഥിരീകരിച്ച് വ്‌ളോഗറും മുൻ ബിഗ് ബോസ് താരവും അഖിലിന്റെ സുഹൃത്തുമായ സായ് കൃഷ്ണ. സാമൂഹികമാധ്യമങ്ങളിലെ ചർച്ചകളോട് അഖിൽ നടത്തിയ പ്രതികരണവും സായ് പങ്കുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി അഖിൽ എൻ.ആർ.ഡിയേയും ഭാര്യ മേഘയേയും ബന്ധപ്പെടുത്തി വലിയ തോതിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു.
സായ് കൃഷ്ണയുടെ വാക്കുകൾ:
അഖിൽ എൻ.ആർ.ഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. 2020-ന്റെ അവസാനത്തോടെ, 2021 മുതൽ അഖിലുമായി നല്ല രീതിയിലുള്ള സൗഹൃദം തനിക്കുണ്ട്. അഖിലിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവരം കേട്ടപ്പോൾ ഞെട്ടിപ്പോയി. പെർഫെക്ട് കപ്പിളിനെപ്പോലെയാണ് തോന്നിയത്.
വീഡിയോ ചെയ്യുന്നതിന് മുമ്പ് അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ആരെയും കുറ്റപ്പെടുത്താത്ത സ്വഭാവമാണ് അഖിലിന്റേത്. 'പോയത് പോയി, കഴിഞ്ഞത് കഴിഞ്ഞു. അത് വിടൂ', എന്നാണ് അഖിലിന്റെ ഇക്കാര്യത്തിലെ പ്രതികരണം. വീഡിയോ ചെയ്യുമെന്ന് ഞാൻ അഖിലിനോട് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരാൻ തുടങ്ങിയപ്പോൾ എനിക്ക് മെസേജുകൾ വന്നു. വോയ്‌സായി പലതും അയച്ചു. ഒരാളുടെ ജീവിതം തകർന്നപ്പോൾ, ഒരുത്തന്റെ ഭാര്യ ഒളിച്ചോടുമ്പോഴുള്ള സന്തോഷമായിരുന്നു അവർക്ക്. അവർക്കും നാളെ ഇത് സംഭവിച്ചാൽ എന്തായിരിക്കുമെന്ന് ഇവരൊന്നും ചിന്തിക്കുന്നില്ലേ?
ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ മടിയുള്ള സ്വഭാവമാണ് അഖിലിന്റേത്. അങ്ങനെയൊരു വ്യക്തി നമ്മളെപ്പോലെ വന്ന് പൊട്ടിത്തെറിക്കണം എന്നില്ല. ചില മനുഷ്യർ അങ്ങനെയാണ്.
സിസിടിവി ഫൂട്ടേജ് ആരോ എടുത്ത് പുറത്തിടുന്നു. അവൾക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ അവൾ പോയി.
ഇതിലൊരു ബ്ലെയിം ഗെയിം ഉണ്ട്. അഖിലിന് എന്തോ പ്രശ്‌നമുള്ളതിനാലാണ് ഭാര്യ ഉപേക്ഷിച്ച് പോയത് എന്ന്. അഖിലിന് വേറെ സ്ത്രീയുമായി ബന്ധമുണ്ടെന്ന് പെൺകുട്ടി പോലീസ് സ്‌റ്റേഷനിൽ പോയി പറഞ്ഞെന്ന് കമന്റുകൾ വരുന്നു. വേറെ ആളുടെ ജീവിതത്തെക്കുറിച്ച് ഇങ്ങനെ കമന്റ് ഇടുക എന്നത് ചിലർ അത് ഹരം ആണെന്ന് തോന്നുന്നു.
കഴിവില്ലാത്തവൻ എന്നൊക്കെ കമന്റിടാൻ എങ്ങനെ തോന്നുന്നു? ഒരിടത്തും അഖിൽ ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിട്ടില്ല. മനുഷ്യന്മാരാണ്. യഥാർഥ ജീവിതത്തിൽ എന്തുസംഭവിക്കുന്നു എന്ന് ഓഡിറ്റിങ് നടത്തി പറയാൻ നമുക്ക് പറ്റില്ല.
അഖിലിന് അഖിലിന്റേതായ കാര്യങ്ങളുണ്ട്. 'അളിയാ സംസാരിക്കുന്നവർ സംസാരിച്ചോട്ടെ, അവളെ ആരും ഒന്നും പറയരുത്. അവൾക്ക് ചെയ്യാനുള്ളത് ചെയ്തു. അവൾക്ക് ശരിയായി തോന്നിയത് ചെയ്തു. ഇത്രയും വർഷം പ്രണയിച്ച ഒരാളെ വെറുതെ എങ്കിലും പത്താൾ കുറ്റവും ചീത്തയും പറയുന്നത് കേൾക്കാനോ കാണാനോ ഇഷ്ടമില്ലാത്തതുകൊണ്ട് ഞാൻ കുറച്ച് കാലത്തേക്ക് സോഷ്യൽ മീഡിയയിലേക്ക് വരുന്നില്ല. സംഭവിച്ചത് സംഭവിച്ചു, ഞാൻ തിരിച്ചുവരും'.
ഒന്നും ഒരു അവസാനമല്ല. ജീവിതം അടുത്ത ഓപ്ഷൻ തരികയാണ്. അത് സ്വീകരിക്കുക, മുന്നോട്ടുപോവുക. അത്രയേയുള്ളൂ.
ആരുടെയൊപ്പം പോവണം, പോവേണ്ട എന്നുള്ളത് ആ കുട്ടിയുടെ താത്പര്യമാണ്. ആ കുട്ടിക്ക് ബസ് കണ്ടക്ടറെയാണ് ഇഷ്ടമായതെങ്കിൽ, അയാളുടെ പ്രൊഫഷൻ വെച്ച് തള്ളിപ്പറയേണ്ട കാര്യമില്ല. മേഘയും കണ്ടക്ടറും തമ്മിൽ എങ്ങനെയാണ് പ്രണയത്തിലായത്, എത്ര ആഴത്തിലാണ് അവർ സ്‌നേഹിക്കുന്നത് എന്നൊന്നും നമുക്ക് അറിയില്ല.
ബന്ധങ്ങൾ അവസാനിപ്പിക്കാൻ ഇവിടെ നിയമപരമായി വിവാഹമോചനം എന്ന കാര്യമുണ്ട്. കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് പരസ്പര ബഹുമാനത്തോടെ അവസാനിപ്പിക്കണം. ടോക്‌സിക്കായ, തീർന്നുപോകുന്നു എന്ന ബന്ധങ്ങളിൽനിന്ന് നിങ്ങൾ ഓടിപ്പോവുന്നത് മനസിലാക്കാൻ സാധിക്കും. എന്റെ അറിവിൽ അത്തരം ടോക്‌സിസിറ്റിയൊന്നും ഇതിൽ ഇല്ല.
മറുപുറത്തുള്ള ആളെ സമൂഹത്തിന് മുന്നിൽ ഒന്നുമല്ലാതാക്കുന്ന രീതിയിൽ ഓടിപ്പോവരുത്. മാന്യമായി ഡിവോഴ്‌സ് നേടി പോയാൽപ്പോരെ. എന്തിനാണ് ഓടിപ്പോവുന്നത്? ഒരു ബന്ധത്തിൽനിന്ന് മാറിപ്പോവുമ്പോൾ, അത്രകാലം സ്‌നേഹിച്ചതല്ലേ, ഒപ്പമുണ്ടായിരുന്നതല്ലേ എന്ന ബഹുമാനം കൊടുക്കണം.
അഖിൽ എന്തൊക്കെ നേരിടേണ്ടിവരും? അവനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കേണ്ട കാര്യമില്ലായിരുന്നു. വ്യക്തി ജീവിതത്തിൽ ആർക്കും ഇതൊക്കെ സംഭവിക്കാം. അഖിലിനോട് എല്ലാം വ്യക്തമായി സംസാരിച്ച് പക്വമായ രീതിയിൽ വേർപിരിഞ്ഞിരുന്നെങ്കിൽ നന്നായേനെ.
Content Highlights: Vlogger and former Bigg Boss contestant Sai Krishna has addressed the ongoing social media rumors regarding his friend and actor, Akhil NRD, whose wife allegedly eloped. Sai revealed that despite the painful situation, Akhil requested everyone not to blame or cyberbully his wife, stating that she simply chose what felt right for her. Expressing his shock over the incident, Sai criticized social media users who are taking pleasure in someone else's personal tragedy and spreading false accusations against Akhil. He emphasized that if Akhil's wife wished to end the relationship, she should have pursued a legal divorce respectfully instead of suddenly disappearing and subjecting Akhil to public embarrassment. Akhil has decided to take a temporary break from social media platforms to deal with the personal setback, reassuring his well-wishers that he will eventually return.
Published: 11 Aug 2026, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented