ഇൻഡിഗോ വിമാനങ്ങൾ വൈകിയതിനെ തുടർന്നാണ് യുവാവ് മേലധികാരിയോട് ഇങ്ങനെ പറഞ്ഞത്

വൈറൽ വീഡിയോയിൽ നിന്ന് | Photos: Screen grabs from X (Twitter) video
ഇന്‍ഡിഗോ വിമാനങ്ങളുടെ സര്‍വീസ് മുടങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നവദമ്പതിമാര്‍ സ്വന്തം വിവാഹസത്കാരത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തത് ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ഇന്‍ഡിഗോ കാരണം പണി കിട്ടിയ, അല്ല, പണി പോകാന്‍ സാധ്യതയുള്ള ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആയുഷ് കുച്യ എന്നയാളാണ് ഈ വീഡിയോ എക്സില്‍ പങ്കുവെച്ചത്. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടരുതെന്ന് മേലധികാരിയോട് പറയണമെന്ന് കരഞ്ഞുപറയുന്ന യുവാവാണ് വീഡിയോയിലുള്ളത്.
പൈലറ്റ് ഇല്ലാത്തതിനാലാണ് വിമാനം പുറപ്പെടാത്തത് എന്ന് ഒരു ഇന്‍ഡിഗോ ജീവനക്കാര്‍ തന്നോട് പറഞ്ഞതായി മറ്റൊരാള്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇന്‍ഡിഗോ വിമാന കമ്പനിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പ്രായമുള്ള ഒരാള്‍ പറഞ്ഞു.
Content Highlights: 'Please Don't Fire Me Sir': Man Breaks Down at Airport After Indigo Flight Cancellation, Viral Video Highlights Passenger Misery
Published: 06 Dec 2025, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented