ഴിഞ്ഞ നവംബര്‍ 28-നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം മുകേഷ് കുമാറിന്റെ വിവാഹം. ഗൊരഖ്പുരില്‍ നടന്ന ചടങ്ങില്‍ ദിവ്യ സിങ്ങിനെയാണ് മുകേഷ് ജീവിത പങ്കാളിയാക്കിയത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി-20 പരമ്പരയില്‍ അംഗമായിരുന്ന മുകേഷ് ആദ്യ രണ്ട് മത്സരങ്ങളും കളിച്ചിരുന്നു. മൂന്നാം ട്വന്റി-20യില്‍ നിന്ന് അവധിയെടുത്താണ് താരം വിവാഹത്തിനെത്തിയത്.

To advertise here,

മൂന്നാം ട്വന്റി-20യുടെ ടോസിടുന്ന സമയത്ത് മുകേഷ് ടീമിലുണ്ടാകില്ലെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചിരുന്നു. 'മുകേഷിന് പകരം ഇന്ന് ആവേശാണ് കളിക്കുന്നത്. മുകേഷ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം വിവാഹിതാനാകാന്‍ പോകുകയാണ്. ഞങ്ങള്‍ എല്ലാ ആശംസകളും നേരുന്നു.' ഇതായിരുന്നു സൂര്യകുമാറിന്റെ വാക്കുകള്‍,

ഇതിന് പിന്നാലെ മുകേഷിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിവാഹത്തിന് ശേഷമെടുത്ത വീഡിയോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയാണ് മുകേഷ്. വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുകഷേിന്റെ മറുപടി ഇങ്ങനെയായിരുന്നു.' തുടക്കം മുതല്‍ എന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയുടെ കൂടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിക്കഴിഞ്ഞു. ഭാവിയിലും അവളുടെ കൂടെ ഞാന്‍ എന്റെ മത്സരം നന്നായി കളിക്കും.' ഇതായിരുന്നു മുകേഷ് മാധ്യമങ്ങളോട് പറഞ്ഞത്.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വധു ദിവ്യ സിങിനൊപ്പം 'ലോലിപോപ്പ് ലഗേലു' എന്ന ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്നത മുകേഷിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മുകേഷ് കുമാറിന്റെയും ദിവ്യാ സിങിന്റെയും വിവാഹ നിശ്ചയം നടന്നത്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ് മുകേഷ്.