നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഓഫീസിലായിരിക്കും. എട്ട് മണിക്കൂറായിരിക്കും മിക്കവരുടേയും ജോലി സമയം. എന്നാൽ ഓഫീസിലെ അന്തരീക്ഷം തന്റെ ചർമത്തേയും മുടിയേയും ബാധിക്കുന്നുവെന്ന് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് യുവതി. ഓഫീസിലേക്ക് വരുമ്പോൾ ചർമത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും എന്നാൽ ജോലിക്ക് ശേഷം അത് വഷളാകുന്നുവെന്നും നോവ ഡോണ്‌ലൻ എന്ന യുവതി പറയുന്നു.

To advertise here,

'നാല് വർഷം മുമ്പ് ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ഇക്കാര്യം എനിക്ക് മനസിലായി. പുറത്തിറങ്ങുമ്പോൾ നന്നായി ഒരുങ്ങിയിട്ടുണ്ടാകും. പക്ഷേ ഉച്ചയ്ക്ക് ഓഫീസിലെ ബാത്ത്‌റൂം കണ്ണാടിയിൽ നോക്കുമ്പോൾ ചർമം വരണ്ടതായും എണ്ണമയമുള്ള മുടി പരന്നതായും തോന്നും. ഇത് ഞാൻ തന്നെയാണോ എന്ന സംശയവും തോന്നും.'-യുവതി പറയുന്നു. ഓഫീസിൽ ഇരിക്കുന്ന സ്ഥലങ്ങൾ പല തവണ മാറിയെങ്കിലും ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ടെന്നും യുവതി പറയുന്നു.

ഓഫീസിലെ മോശം വായുസഞ്ചാരവും ദീർഘനേരം ഇരിക്കുന്നതും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അവർ പങ്കുവെച്ച വീഡിയോ വളരെ വേഗത്തിൽ ചർച്ചയായി. പലരും സമാനമായ ആശങ്കകൾ പങ്കുവെച്ചു. തന്റെ കണ്ണുകൾ കാരണമില്ലാതെ ചുവക്കുകയാണ് എന്നായിരുന്നു ഒരു കമന്റ്. ഉച്ചഭക്ഷണ സമയത്ത് ഒരു രോഗിയെപ്പോലെയാണ് തനിക്ക് തോന്നാറുള്ളതെന്ന് മറ്റൊരാൾ കുറിച്ചു.