ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന് ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ പട്ടികയില്‍ വീണ്ടും ഇടം നേടി. ടെക്നോസ്പോര്‍ട്ട്സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സര്‍വ്വെയില്‍ അഞ്ചാം സ്ഥാനത്താണ് ഹൃത്വികിന്റെ സ്ഥാനം.
ലോക പ്രശസ്ത സൗത്ത് കൊറിയന്‍ ബാന്റ് ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് നടന്മാരായ ബ്രാഡ് പിറ്റും റോബര്‍ട്ട് പാറ്റിസണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നു. കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടന്മാരായ ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം എഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്.
വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് 2019 ല്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാമതെത്തിയിരുന്നു.
Content Highlights: TechnoSports released Most Handsome Men in the World 2025, Hrithik Roshan Lands at 4th
Published: 09 Feb 2025, 02:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented