ഇന്ന് സിനിമ- ഫാഷൻ രംഗത്ത് സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗവും ചികിത്സയും വ്യാപകമായി കൊണ്ടിരിക്കുകയാണ്‌. ഇതിന്റെ തുടർച്ചയായി സ്വാഭാവിക സൗന്ദര്യം, ചർമ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള സംഭാഷണവും വ്യാപകമായികൊണ്ടിരിക്കുന്നു. ഈ അ വസരത്തിൽ സിനിമാരംഗത്ത്  സ്വാഭാവിക സൗന്ദര്യമുള്ള നായികയായി താൻ കരുതുന്ന നടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറ ഖാൻ.

To advertise here,

ഇന്ത്യൻ സിനിമാമേഖലയിൽ ഐശ്വര്യ റായ് ബച്ചനൊഴികെ ആർക്കും സ്വാഭാവിക സൗന്ദര്യമുള്ളതായി പറയാൻ കഴിയില്ല എന്നാണ് ഫറ വ്യക്തമാക്കിയത്. യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു പാചക വീഡിയോയിൽ ഒരു സൗന്ദര്യവർധക വസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്‌ സിനിമാരംഗത്ത് നിലനിൽക്കുന്ന സൗന്ദര്യമാനദണ്ഡങ്ങളിലേക്ക് ചർച്ച വഴി മാറിയത്‌. ഫറയുടെ പാചകക്കാരനായ ദിലീപ് അവരെ സ്വാഭാവിക സൗന്ദര്യത്തിന് പുകഴ്ത്തിയെങ്കിലും ഐശ്വര്യ റായി ഒഴികെ സ്വാഭാവിക സുന്ദരികളായ ആരും ഉണ്ടാവില്ല എന്ന് ഫറ അഭിപ്രായപ്പെട്ടു.

ഓം ശാന്തി ഓം, തീസ് മാർ ഖാൻ, മെം ഹൂനാ തുടങ്ങിയ ജനപ്രിയ സിനിമകൾ സംവിധാനം ചെയ്ത ഫറ സംവിധാനരംഗത്തേക്ക് തിരികെവരുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഹിന്ദി താരം നകുൽ മെഹ്തയുടെ വീടിനെക്കുറിച്ചുള്ള വീഡിയോയിലാണ് ഫറ വർഷാവസാനം സിനിമാസംവിധാനത്തിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി വെളിപ്പെടുത്തിയത്.

‘തിരികെ വരൂ ഫറ ഖാൻ’ എന്ന് ഇന്റർനെറ്റിൽ ആരാധകർ ആവശ്യപ്പെടുന്നുണ്ടെന്നും കുട്ടികൾ കോളേജിൽ ചേർന്നതിന് ശേഷം സംവിധാനത്തിലേക്ക് കടക്കുമെന്നുമാണ് ഫറ വീഡിയോയിൽ പങ്കുവെച്ചത്. ഈ മേഖലയിലേക്ക് തിരിച്ചുവരികയാണെങ്കിൽ അത് ഷാരൂഖ് ഖാനോടൊപ്പമായിരിക്കുമെന്നും ഫറ കൂട്ടിച്ചേർത്തു. ഇത് സാധിക്കുന്നത് വരെ കാത്തിരിക്കുമെന്നും അതുവരെ യൂട്യൂബുമായി മുന്നോട്ട് പോവുമെന്നും അവർ പറഞ്ഞു.