ഫിറ്റ്നസ്സിനും ഫാഷനും ഒരു പോലെ മുൻഗണന നൽകുന്ന മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2025 കിരീടം സുവർണ്ണ ബെന്നിക്ക്. ചുങ്കത്ത് ജ്വല്ലറിയും അറോറ ഫിലിം കമ്പനിയും ചേർന്ന് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടത്തിയ മത്സരത്തിൽ വിധികർത്താവായി എത്തിയ ചലച്ചിത്ര താരം കൈലാഷാണ് വിജയ കിരീടം ചൂടിച്ചത്.
മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവർണ ബെന്നി, അവതാരക, അഭിനേത്രി എന്ന നിലകളിൽ ടെലിവിഷൻ ഇൻഡസ്ട്രിയിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ഗായിക,നർത്തക എന്നീ നിലകളിലും സജീവമായ സുവർണ, കണ്ണൂർ പേരാവൂർ സ്വദേശി ബെന്നി - ഷൈനി ദമ്പതികളുടെ മകളാണ്.
സംവിധായകൻ കെ ജി ജോർജിന്റെ മകളും ഫാഷൻ സ്റ്റൈലിസ്റ്റുമായ താര കെ ജോർജ്, ഛായാഗ്രാഹകൻ സെൽവകുമാർ എസ്. കെ എന്നിവരും ഗ്രാൻഡ് ഫിനാലെയിൽ വിധികർത്താക്കളായി എത്തിയിരുന്നു. ഇൻട്രൊഡക്ഷൻ റൗണ്ട്, ഫിറ്റ്നസ് റൗണ്ട്, ഫാഷൻ റൗണ്ട്, Q&A റൗണ്ട് എന്നിങ്ങനെ 4 റൗണ്ടുകളും കൂടാതെ ഒരു വർഷം നീണ്ടുനിൽക്കുന്ന നടപടിക്രമങ്ങളിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.
Content Highlights: Suvarna Benny wins Miss Kerala Fitness & Fashion 2025 title.
Published: 03 Oct 2025, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented