
അശ്ലീലപരാമർശം നടത്തിയ കുറ്റത്തിന് ബോബി ചെമ്മണ്ണൂർ ജയിലിൽ പോയതിൽ തനിക്ക് വിഷമമുണ്ടെന്ന് റിയാലിറ്റി ഷോ താരം ഷിയാസ് കരീം. കൊലപാതക കുറ്റം ചെയ്തവരെ വരെ ജയിലിലടയ്ക്കുന്നില്ലെന്നും കമൻ്റ് പറഞ്ഞു എന്നതിന് ജയിലിലടയ്ക്കേണ്ട ആവശ്യമുണ്ടോയെന്നും ഷിയാസ് കരീം ചോദിച്ചു. ബോഡി ഷെയിമിങ് കുറ്റമാണ്, ഹണി റോസിനൊപ്പമാണ് താനെന്നും എന്നാൽ രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ടെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
'എനിക്ക് വിഷമം തോന്നി. സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഒരു വിഷയമാണെങ്കില്‍ പോലും ഈ ലോകത്ത് സ്ത്രീകളും പുരുഷന്മാരുമൊക്കെ തിങ്ങി നില്ക്കുന്ന സ്ഥലമാണ്. രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ തുല്യതയ്ക്ക് വേണ്ടിയാണല്ലോ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യണം. ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ വേറൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. അയാൾ ജയിലിൽ പോയി.
അതിനോടൊന്നും ഞാന്‍ യോജിക്കുന്നില്ല. കൊലപാതകം ചെയ്തവര്‍ ജയിലില്‍ പോയിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ പിടിച്ചാല്‍ പോലും ജയിലില്‍ പോയിട്ടില്ല. അതൊക്കെയാണല്ലോ കേരളത്തില്‍ ഏറ്റവും വലിയ പ്രശ്നം. ഞാന്‍ വിശ്വസിക്കുന്നത് അങ്ങനെയാണ്. ഒരു കമന്റടിച്ചു എന്നതിന് ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ. ബോഡി ഷെയിമിങ് വളരെ മോശമാണ് പക്ഷേ ജയിലിലൊക്കെ പോകേണ്ട ആവശ്യമുണ്ടോയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. കേസ് വലുത് തന്നെയാണ്. ഒരു സ്ത്രീയെ ബോഡി ഷെയിം ചെയ്യുന്നത് അല്ലെങ്കില്‍ ശരീരത്തെ കുറിച്ച് പറയുന്നത് വളരെ മോശമാണ്. പക്ഷേ ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ. ജയിലില്‍ പോവുകയെന്ന് പറഞ്ഞാല്‍ വലിയ തെറ്റുകള്‍ക്കാണ്. എന്റെ പേരിലും വ്യാജ ആരോപണം വന്നതാണ്. ഒരു ദിവസം ജയിലില്‍ കിടന്നാല്‍ 100 ദിവസം കിടന്നതിന് തുല്യമാണെന്നാണ് ഞാന്‍ അന്ന് വിചാരിച്ച കാര്യം.'
'രണ്ട് വ്യക്തികളേയും വിളിച്ച് ഇനി ഇത് ആവര്ത്തിക്കരുതെ എന്ന് താക്കീത് കൊടുത്തുവിടേണ്ട കാര്യമേയുള്ളൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലൈംഗികാതിക്രമമൊക്കെ ചെയ്തതിനെ ജയിലില്‍ പോകാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിയമം കുറച്ചൊക്കെ മാറാനുണ്ട്. ചില ആനുകൂല്യങ്ങള്‍ സ്ത്രീകള്‍ മുതലെടുക്കുന്നു. ഹണി റോസിനെയും ഞാന്‍ കുറ്റപ്പെടുത്തില്ല. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രമിടാന്‍ അധികാരമുണ്ട്. അവര്‍ക്കൊപ്പമാണ് ഞാന്‍. ജയിലില്‍ പോകേണ്ട ആവശ്യമുണ്ടോ എന്നേ ഞാന്‍ ചോദിക്കുന്നുള്ളൂ. സ്ത്രീകളുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റിടുന്നവരും പൊതുവേദിയില്‍ കമന്റടിക്കുന്നവരും ശ്രദ്ധിക്കുക. അത് വലിയ കുറ്റമാണ്. അതിലൊരു മുന്നറിയിപ്പ് എന്ന നിലയിലായിരിക്കും നടപടിയെടുത്തത്. പക്ഷേ അയാളെ ജയിലില്‍ വിടേണ്ട കാര്യമില്ലായിരുന്നു. നല്ല പ്രായമുണ്ട്. കഴുത്തിന് പിടിച്ച് ജീപ്പിലേക്ക് തള്ളുന്നതൊക്കെ കണ്ടപ്പോള്‍ വിഷമമായി. കൊടുംക്രിമിനലുകള്‍ കേരളത്തിലുണ്ട് അവരെയൊന്നും തൊടാന്‍ പോലീസുകാര്‍ക്ക് െൈധര്യമില്ല. അത്ര വലിയ കുറ്റമൊന്നും അയാള്‍ ചെയ്തിട്ടില്ല. ഞാന്‍ രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ടെന്നാണ് ഞാന്‍ പറയുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുമുണ്ട് ഹണി റോസിന്റെ ഭാഗത്തുമുണ്ട്. ലോകത്ത് വീട്ടുവീഴ്ച ചെയ്യുന്നവര്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. വ്യക്തിപരമായ വൈരാഗ്യവും വാശിയും കൊണ്ട് ഒരാളെ ജയിലിലിടുന്നത് കഷ്ടമാണ്. ഹണി റോസിന്റെ സോഷ്യല്‍ മീഡിയയിലും ഒരുപാട് ആളുകള്‍ വന്നു കമന്റ് ഇടാറുണ്ട്. അവരെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇനിയെങ്കിലും ശ്രദ്ധിക്കുക. ഒരു മൊബൈല്‍ ഫോണുണ്ടെങ്കില് വ്യാജ അക്കൗണ്ട് എടുത്ത് സോഷ്യല്‍ മീഡിയയില്‍ മാനസികമായി പീഡിപ്പിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് ആണിത്,'ഷിയാസ് കരീം പറഞ്ഞു.
Content Highlights: shiyas kareem about honey rose complaint against boby chemmannur
Published: 13 Jan 2025, 02:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented