
ഈ വർഷം നൊബേൽ അടക്കം പല മേഖലകളിലും വനിതകൾ നേട്ടം കൊയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ എയർലൈൻസിൽ ആദ്യ വനിതാ സി.ഇ.ഒ സ്ഥനമേറ്റെടുത്തിരിക്കുന്നു. എയർ ഇന്ത്യയുടെ പ്രാദേശിക വിഭാഗമായ അലയൻസ് എയറിന്റെ പുതിയ സി.ഇ.ഒ ആയാണ് ഹർപ്രീത് എ ഡി സിങ് നിയമിതയായിരിക്കുന്നത്. ഇന്ത്യയിലെ ഒരു വിമാനക്കമ്പനിയിൽ ആദ്യമായാണ് ഒരു വനിത ഇത്രയും ഉയർന്ന സ്ഥാനം വഹിക്കുന്നത്.
എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബൻസാലാണ് ഈ വിവരം വെള്ളിയാഴ്ച അറിയിച്ചത്. കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതു വരെ സി.ഇ.ഒ സ്ഥാനത്ത തുടരാനാണ് ഹർപ്രീതിനുള്ള നിർദേശം.
ഹർപ്രീത് സിങ് ഇപ്പോൾ എയർ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. ഹർപ്രീത് ചുമതല ഒഴിയുന്നതോടെ ക്യാപ്റ്റൻ നിവേദിത ബാസിൻ ആ ചുമതല വഹിക്കും.
1988 ലാണ് ഹർപ്രീത് എയർ ഇന്ത്യയിലെത്തുന്നത്. എയർ ഇന്ത്യയിലേക്ക് ആദ്യമായി തിരഞ്ഞെക്കപ്പെട്ട വനിതാ പൈലറ്റാണ് ഹർപ്രീത് സിങ്. പിന്നീട് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹർപ്രീത് ഫ്ളൈറ്റ് സേഫ്റ്റി വിഭാഗത്തിലേക്ക് മാറുകയായിരുന്നു.
Content Highlights:Harpreet A De Singh has been appointed as First woman CEO of Alliance Air
Published: 31 Oct 2020, 04:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented