
സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ പ്രിയാ സരോജും ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങും തമ്മിലുള്ള വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ഇപ്പോഴിതാ പ്രിയയുമായുള്ള പ്രണയകഥ പങ്കുവെക്കുകയാണ് ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റിങ്കു. ദേശീയമാധ്യമമായ ന്യൂസ് 24-ന് നല്‍കിയ അഭിമുഖത്തിലാണ് റിങ്കു ഇക്കാര്യം പറഞ്ഞത്.
Don't Miss: 'മഹാമാരിപോലും വകവെക്കാതെ അവൻ എന്നെ കാണാൻവന്നു'; ഇന്ത്യൻ യുവാവുമായുള്ള പ്രണയകഥ പറഞ്ഞ് ബ്രസീലിയൻ യുവതി
'2022-ല്‍ കോവിഡ് കാലത്താണ് ഇത് തുടങ്ങിയത്. അന്ന് ഐപിഎല്‍ മുംബൈയിലാണ് നടന്നത്. ഞാന്‍ ഫോളോ ചെയ്തിരുന്ന ഒരു ഫാന്‍ പേജ് പ്രിയയുടെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. അവളുടെ ഗ്രാമത്തിലെ വോട്ടിങ്ങുമായി ബന്ധപ്പെട്ട എന്തോ ആയിരുന്നു അത്. പ്രിയയുടെ സഹോദരിയാണ് അത് ഫാന്‍ പേജ് നടത്തുന്നവര്‍ക്ക് നല്‍കിയത്. ആ ചിത്രം കണ്ട നിമിഷം തന്നെ എനിക്ക് പ്രിയയെ വല്ലാതെ ഇഷ്ടമായി. എനിക്ക് ഏറ്റവും യോജിച്ചത് ഇവളാണെന്നും എനിക്ക് അപ്പോള്‍ തോന്നി. അപ്പോള്‍ തന്നെ ഒരു മെസേജ് അയക്കണമെന്ന് എനിക്ക് തോന്നിയെങ്കിലും പിന്നീട് അത് ശരിയല്ലെന്ന് തോന്നി വേണ്ടെന്ന് വെച്ചു.' -റിങ്കു സിങ് പറഞ്ഞു.
Also Read: ശുഭ്മാന്‍ ഗില്ലും ബോളിവുഡ് താരവും പ്രണയത്തിന്റെ ബൗണ്ടറിയിലോ? ആരാണ് അവ്‌നീത് കൗര്‍?
പിന്നീട് താന്‍ പ്രിയയ്ക്ക് മെസേജ് അയച്ചതിനെ കുറിച്ചും റിങ്കു തുടര്‍ന്ന് പറഞ്ഞു. 'ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് ചിത്രങ്ങള്‍ പ്രിയ ലൈക്ക് ചെയ്തു. അതിന് ശേഷമാണ് ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ അവള്‍ക്ക് മെസേജ് അയച്ചത്. അങ്ങനെയായിരുന്നു തുടക്കം. പിന്നീട് ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ഞങ്ങള്‍ നിരന്തരമായി സംസാരിക്കാന്‍ തുടങ്ങി. മത്സരങ്ങള്‍ക്ക് മുമ്പ് ഞാന്‍ പ്രിയയുമായി സംസാരിക്കുമായിരുന്നു. അങ്ങനെ ഒടുവില്‍ 2022-ലാണ് എനിക്ക് അവളോട് പ്രണയം തോന്നിത്തുടങ്ങിയത്.' -റിങ്കു തുടര്‍ന്നു.
Don't Miss: പ്രണയമല്ല, പണമാണ് മുഖ്യം; യുഎസ്സിൽ പങ്കാളികൾ ഒന്നിച്ച് ജീവിക്കുന്നതിന്റെ കാരണം വ്യക്തമാക്കി സർവ്വേ
സംസാരിക്കുന്നത് കുറഞ്ഞെങ്കിലും പ്രിയ എംപിയായ ശേഷം തങ്ങളുടെ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചില്ല എന്നും റിങ്കു കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ ഒരുപാട് സംസാരിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വല്ലാതെ കുറഞ്ഞു. പ്രിയ തന്റെ ജോലി ചെയ്യുകയാണ്. ഗ്രാമങ്ങളില്‍ പോകുന്നു, നാട്ടുകാരുമായി സംസാരിക്കുന്നു, അവരെ സഹായിക്കുന്നു. കൂടാതെ പാര്‍ലമെന്റിലും പോകേണ്ടതായുണ്ട്. എംപിയെന്ന നിലയില്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവെന്നറിയാന്‍ പ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജ് നോക്കിയാല്‍ മതി. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന പ്രിയ രാത്രി വൈകിയാണ് തിരികെയെത്തുക. അതുകൊണ്ട് രാത്രിയില്‍ കുറച്ച് സമയം മാത്രമാണ് ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്.' -റിങ്കു സിങ് പറഞ്ഞു.
Content Highlights: Rinku Singh Shares Love Story With Politician Priya Saroj: "She Liked My Photos On Instagram"
Published: 23 Aug 2025, 09:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented