
വിവാഹങ്ങളോട് അനുബന്ധിച്ച് പല തരത്തിലുമുള്ള ആഘോഷങ്ങളും ചടങ്ങുകളുമുണ്ടാകാറുണ്ട്. ഹല്‍ദിയും മെഹന്തിയും സംഗീതുമെല്ലാം വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളാണ്. ഇതെല്ലാം വ്യത്യസ്തമായി നടത്താനാണ് വധൂവരന്‍മാര്‍ ശ്രമിക്കാറുള്ളത്. ഓരോ ആഘോഷത്തിനും അതിന്റേതായ കോസ്റ്റിയൂമും മേക്കപ്പുമുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപോലെയുള്ള കോസ്റ്റിയൂം ധരിക്കലും ഈ ആഘോഷത്തിന്റെ ഭാഗമാണ്.
മെഹന്ദിക്ക് പ്രധാനമായും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് വധൂവരന്‍മാരും അതിഥികളും ധരിക്കാറുള്ളത്. മഞ്ഞള്‍ക്കല്ല്യാണം എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. അത്തരത്തില്‍ ഹല്‍ദി ആഘോഷത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ആഘോഷത്തിനിടെ വധൂവരന്‍മാരുടെ തലയിലൂടെ പാല്‍ അഭേഷം നടത്തുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ പാല്‍ മുഖത്തേക്ക് വീഴുമ്പോള്‍ വധു അസ്വസ്ഥയാകുകയും തുടര്‍ന്ന് വരന്‍ അത് നിര്‍ത്താന്‍ പറയുകയും പകരം തന്റെ തലയിലൂടെ ഒഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മുഖത്ത് മഞ്ഞള്‍ തേച്ച്, മഞ്ഞ വസ്ത്രം ധരിച്ച് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലാണ് വരനും വധുവും ഇരിക്കുന്നത്. ആഘോഷത്തിനിടെ അതിഥിയായി വന്ന ഒരു സ്ത്രീ ആദ്യം വധുവിന്റെ തലയിലൂടെ പാല്‍ ഒഴിച്ചു. മഞ്ഞള്‍ പുരട്ടിയിരിക്കുന്ന മുഖത്ത് പാല്‍ കൂടി ആയതോടെ വധുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. കണ്ണ് നീറിയതോടെ വധു കണ്ണുകള്‍ അടച്ചുവെട്ടു. ഇതോടെ വരന്‍ തന്റെ തലയിലൂടെ പാല്‍ ഒഴിക്കാന്‍ അതിഥിയോട് ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും മുഖത്തും തലയിലുമായ മഞ്ഞളും പാലുമെല്ലാം തുടച്ചുമാറ്റുന്നതും വീഡിയോയില്‍ കാണാം.
'വാട്ട് എ ഷോട്ട്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധുവിന്റെ പേര് അര്‍ഹാന സാമന്ത് എന്നും വരന്റെ പേര് ഋഷഭ് ധരിവാള്‍ എന്നുമാണ് വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയത ഈ വീഡിയോ മൂന്നു കോടി എഴുപത് ലക്ഷം ആളുകള്‍ ഇതുവരെ കണ്ടു. എട്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. വരന്റെ കരുതലിനേയും സ്‌നേഹത്തേയും അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്റും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ആചാരങ്ങളില്‍ പാല്‍ അവിഭാജ്യ ഘടകമാണെന്നും ഈ ആചാരങ്ങള്‍ തെറ്റിക്കാതെ ആ സന്ദര്‍ഭം മികച്ച രീതിയില്‍ വരന്‍ കൈകാര്യം ചെയ്തുവെന്നും ആയിരുന്നു ഒരാളുടെ കമന്റ്. ഇത്തരം ആചാരങ്ങള്‍ അനാവശ്യമാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: groom saves his bride from unwanted milk bath during haldi
Published: 23 May 2024, 06:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented