ആരാധകര്‍ ഏറെ സ്‌നേഹിക്കുന്ന താരജോഡിയാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യ(ജിപി)യും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അര്‍ജന്റീനയിലേക്കും അന്റാര്‍ട്ടിക്കയിലേക്കുമുള്ള യാത്ര ആഘോഷമാക്കുകയാണ് ദമ്പതികൾ. യാത്രയുടെ വീഡിയോയും ചിത്രങ്ങളും ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

To advertise here,
placeholder
Photo: instagram.com/padmasoorya

ഒരു മഞ്ഞുമലയ്ക്കുള്ളിലെ ഹൃദയത്തോടെയാണ് അന്റാര്‍ട്ടിക്ക ഞങ്ങളെ സ്വീകരിച്ചതെന്ന കുറിപ്പോടെ അന്റാര്‍ട്ടിക്കയുടെ ദൃശ്യങ്ങള്‍ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിരുന്നു. ഒപ്പം പാരഡൈസ് ബേയില്‍ ഇന്ത്യന്‍ പതാകയുമായി നില്‍ക്കുന്ന ചിത്രങ്ങളും താരദമ്പതിമാര്‍ പങ്കുവെച്ചു. 'ഹലോ അന്റാര്‍ട്ടിക്ക, എല്ലാ ഇന്ത്യക്കാരുടേയും പേരില്‍ ആലിംഗനം' എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഇതിന് പുറമേ 'നമുക്ക് പെൻഗ്വിൻ നടനം നടത്താം' എന്ന അടിക്കുറിപ്പോടെ രസരകമായ ഒരു വീഡിയോയും ഇരുവരും പങ്കുവെച്ചിരുന്നു. 

placeholder
instagram.com/padmasoorya

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അന്റാര്‍ട്ടിക്കയിലേക്കു പോകുന്ന വിവരം ഗോവിന്ദ് പത്മസൂര്യയും ഗോപികയും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെച്ചത്. ''ഞങ്ങളുടെ യാത്രക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി. നമ്മള്‍ ഒന്നിച്ചുള്ള ഒരു യാത്രയാണിതെന്ന് എനിക്ക് തോനുന്നു. ഞങ്ങള്‍ പോകുന്ന സ്ഥലങ്ങളെല്ലാം നിങ്ങളെയും കാണിക്കാന്‍ പരമാവധി ശ്രമിക്കും. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ എത്തിയ ചിത്രങ്ങള്‍ക്കൊപ്പം ഗോവിന്ദ് പത്മസൂര്യ കുറിച്ചു. പിന്നാലെ അര്‍ജന്റീനയില്‍ നിന്നുള്ള കാഴ്ചകളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെച്ചിരുന്നു.