മകള്‍ ആലിയാ കശ്യപിന്റെ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മഞ്ഞ വസ്ത്രമണിഞ്ഞ് മഞ്ഞപൂക്കളാല്‍ അലങ്കരിച്ച വേദിയിലിരിക്കുന്ന വധൂവരന്മാരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ചയാണ് ആലിയാ കശ്യപിന്റെ പ്രീവെഡ്ഡിങ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 

To advertise here,

ഷെയ്ന്‍ ഗ്രിഗോയിര്‍ ആണ് ആലിയാ കശ്യപിന്റെ പ്രതിശ്രുത വരന്‍. ഇരുവരും കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

ആലിയാ കശ്യപിന്റെ സുഹൃത്തായ ഖുഷി കപൂറും, സോഷ്യല്‍മീഡിയയില്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നടി ശ്രീവിദ്യയുടെ മകളും ജാന്‍വി കപൂറിന്റെ സഹോദരിയുമാണ് ഖുഷി.