കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ നവജാതശിശുവിനെ ദത്തെടുത്ത് വളര്‍ത്താന്‍ തയ്യാറായ എസ്.ഐ.യും ഭാര്യയുമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ താരങ്ങള്‍. യു.പി.യിലെ ഗാസിയാബാദ് ദുദിയ പീപ്പാല്‍ പോലീസ് ഔട്ട്‌പോസ്റ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ പുഷ്‌പേന്ദ്രസിങ്ങും ഭാര്യ രാശിയുമാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചത്. ഇതിനായുള്ള നിയമനടപടികളും ദമ്പതിമാര്‍ ആരംഭിച്ചുകഴിഞ്ഞു.
കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചനിലയിലാണ് കൈക്കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. കുറ്റിക്കാട്ടില്‍നിന്ന് കരച്ചില്‍ കേട്ടതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി കുഞ്ഞിനെ ദസ്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് സംഘം കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താന്‍ അന്വേഷണം നടത്തിയെങ്കിലും ഫലംകണ്ടില്ല. കുഞ്ഞിനായി ആരും അധികൃതരെ സമീപിച്ചതുമില്ല. ഇതോടെയാണ് കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താന്‍ എസ്.ഐ.യും ഭാര്യയും സന്നദ്ധത അറിയിച്ചത്.
Also Read
2018-ല്‍ വിവാഹിതരായ പുഷ്‌പേന്ദ്രസിങ്-രാശി ദമ്പതിമാര്‍ക്ക് മക്കളില്ല. നവരാത്രി ആഘോഷങ്ങള്‍ക്കിടെ പുതിയ കുഞ്ഞ് ജീവിതത്തിലേക്കെത്തുന്നത് ദൈവാനുഗ്രഹമായാണ് കാണുന്നതെന്ന് ഇരുവരും പറഞ്ഞു.
കുഞ്ഞിന്റെ ദത്തെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഇന്‍സ്‌പെക്ടര്‍ അങ്കിത് ചൗഹാനും മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ കുഞ്ഞ് എസ്.ഐ.യുടെയും ഭാര്യയുടെയും താത്കാലിക സംരക്ഷണയിലാണ്. ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ എത്രയുംപെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Content Highlights: ghaziabad police officer and wife adopts newborn baby found abandoned
Published: 12 Oct 2024, 08:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented