ഗൂഡല്ലൂർ: ഗൂഡല്ലൂരിലെ ടാൻടി തേയിലത്തോട്ടത്തിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിയാളത്തെ സർക്കാർ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്. രണ്ടു ദിവസം മാത്രം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പന്തല്ലൂർ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

To advertise here,