ഒരു ജര്‍മന്‍ യുവാവിന്റെ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. പല്ലുകള്‍ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്നാണെന്നാണ് യുവാവ് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്. തന്റെ ഇന്ത്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് നന്നായി പരിപാലിക്കുന്ന, വെളുത്ത പല്ലുകളാണെന്നാണ് ഇയാള്‍ പറഞ്ഞത്.
'എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് ഇത്രനല്ല ദന്തശുചിത്വം? ജര്‍മനിയിലെ എന്റെ പല ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ക്കും വളരെ നല്ല പല്ലുകളാണെന്ന് ഞാന്‍ ശ്രദ്ധിച്ചു. അവ വെളുത്തതാണ്, നന്നായി പരിപാലിക്കപ്പെടുന്നതാണ്. മാത്രമല്ല ആര്‍ക്കും വായ്‌നാറ്റം തീരെ ഇല്ലായിരുന്നു.' - യുവാവ് കുറിച്ചു.
'ഞാന്‍ കുറച്ച് കാലമായി ആശ്ചര്യത്തോടെ ഇതേക്കുറിച്ച് ചിന്തിക്കുകയാണ്. ഭക്ഷണക്രമം കാരണമാണോ ഇത്? അതോ പല്ലുകള്‍ പരിപാലിക്കുന്നതിലെ വ്യത്യസ്ത രീതികള്‍ കാരണമോ? പരമ്പരാഗത മാര്‍ഗങ്ങളാണോ? സാംസ്‌കാരികമായ രീതികളാണോ? പലരിലും ഇക്കാര്യം കണ്ടിട്ടുള്ളതിനാല്‍ എനിക്ക് ഇക്കാര്യത്തില്‍ വലിയ ജിജ്ഞാസയുണ്ട്. ഇതിന്റെ പിന്നിലെന്താണെന്ന് അറിയണമെന്ന് എനിക്കുണ്ട്. ഇവിടെ ആര്‍ക്കെങ്കിലും ഇക്കാര്യം അല്ലെങ്കില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കിടാന്‍ കഴിയുമോ?' -യുവാവ് തുടര്‍ന്നു.
പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി. രസകരമായ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിനുതാഴെ വന്നത്. ചിലര്‍ കാരണങ്ങള്‍ പറഞ്ഞപ്പോള്‍ മറ്റുചിലര്‍ തങ്ങള്‍ കണ്ടതില്‍ മോശം ദന്തശുചിത്വമുള്ളവരുടെ കഥകളാണ് പങ്കുവെച്ചത്.
'രണ്ടുനേരം പല്ലുതേക്കുക, നാവ് വടിക്കുക. പല്ലുതേക്കാതെ ഒന്നും കഴിക്കരുത്. പാശ്ചാത്യര്‍, പ്രത്യേകിച്ച് അമേരിക്കക്കാര്‍ രാവിലെ പല്ലുതേക്കാതെയാണ് പ്രഭാതഭക്ഷണം കഴിക്കുന്നത് എന്ന കാര്യം എനിക്ക് സാംസ്‌കാരികമായി വലിയ ഞെട്ടലുണ്ടാക്കി. അങ്ങനെയൊരുകാര്യം ചിന്തിക്കാന്‍ പോലും എനിക്ക് കഴിയില്ല.' -ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു.
എന്നാല്‍ യുവാവ് പറഞ്ഞതിന് എതിരഭിപ്രായങ്ങളും കമന്റുകളില്‍ വന്നിരുന്നു. 'ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും മോശം ദന്തശുചിത്വമെന്ന്, ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. എനിക്കറിയാവുന്ന ഭൂരിഭാഗം ദന്തിസ്റ്റുകള്‍ക്കും ഇതേ അഭിപ്രായമാണ്.' -മറ്റൊരാള്‍ കുറിച്ചു.
Content Highlights: German Man Says Indians Have Good Dental Hygiene, Big Discussion on Social Media
Published: 27 May 2025, 10:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented