ഭാരം കുറയ്ക്കല്‍ അത്ര എളുപ്പമല്ല, എന്നാല്‍ അസാധ്യവുമായ കാര്യവുമല്ല. ഭാരംകുറയ്ക്കാനുള്ള ശ്രമങ്ങളില്‍ സ്ഥിരതയുണ്ടാകണമെന്ന് മാത്രം. ഫിറ്റ്‌നസ് പരിശീലകനായ യഷ് വര്‍ധന്‍ സ്വാമി തന്റെ ഭാരം കുറച്ച കഥ ചിലപ്പോള്‍ നിങ്ങള്‍ക്ക് പ്രചോദനമായേക്കും.

To advertise here,

13 വര്‍ഷം മുമ്പ് 44 കിലോഗ്രാം ഭാരമാണ് യഷ് വര്‍ധന്‍ കുറച്ചത്. തന്റെ ജീവിത രീതിയില്‍ ചെറിയ ചില മാറ്റങ്ങള്‍ കൊണ്ടുവരികമാത്രമേ അതിനായി ചെയ്തുള്ളൂ.

ഭാരം കുറച്ചതെങ്ങനെ?

അമിതവണ്ണം ഉണ്ടായിരിക്കുക എന്നത് വെറും ശരീരത്തിന്റെ പ്രശ്‌നം മാത്രമല്ല, അതൊരു ജീവിത പ്രശ്‌നമാണ്. നിങ്ങള്‍ക്ക് അമിതവണ്ണമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, ബന്ധങ്ങള്‍ ഉള്‍പ്പടെ സകല മേഖലയിലും പ്രശ്‌നങ്ങളുണ്ടാവും.

ഭാരം കുറയ്ക്കാനുള്ള യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി 'നിങ്ങളുടെ മനസ്' ആണെന്ന് ട്രെയ്‌നര്‍ പറയുന്നു.

കൊഴുപ്പ് എങ്ങനെയാണ് കുറയ്‌ക്കേണ്ടതെന്ന് എല്ലാവര്‍ക്കും അറിയാം. കൊഴുപ്പ് കുറയ്ക്കുന്നത്, ലളിതമാണ്- ആഹാരം കുറയ്ക്കുക, കൂടുതല്‍ ശരീരം ചലിപ്പിക്കുക, അത് സ്ഥിരമായി ചെയ്യുക. എന്നാല്‍ മനസിനേയും മാനസികാവസ്ഥയേയും നിയന്ത്രിക്കാന്‍ നമ്മള്‍ക്ക് സാധിക്കില്ല, അങ്ങനെയാണ് ആ പദ്ധതിയില്‍ തുടരാന്‍ പലപ്പോഴും നമ്മള്‍ക്ക് സാധിക്കാതെ വരുന്നത്.- യഷ് വര്‍ധന്‍ പറഞ്ഞു.

'നിങ്ങള്‍ക്ക് ചുറ്റിലുമുള്ള ആളുകള്‍ക്ക് നിങ്ങളെ സഹായിക്കാനാവും. എന്നാല്‍ പക്ഷേ അവര്‍ സ്വയം അതേ അവസ്ഥയിലൂടെ കടന്നുപോവാത്തവരാണ് അവരെങ്കില്‍ അവര്‍ക്ക് നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ മറ്റുള്ളവര്‍ നിങ്ങളെ പൂര്‍ണമായി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കരുത്.'

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഒരു ആശങ്കയാണ് പൊണ്ണത്തടി, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. അദ്ദേഹം പറയുന്നു, 'പൊണ്ണത്തടി നിങ്ങളുടെ ജീവിതത്തെ ഒറ്റരാത്രികൊണ്ട് നശിപ്പിക്കില്ല. ആത്മവിശ്വാസം, ആത്മാമിഭാനം, സ്വയമുള്ള കാഴ്ചപ്പാട് തുടങ്ങി ഓരോ തവണയും ഓരോ ഭാഗങ്ങളായി അത് മോഷ്ടിച്ച് കൊണ്ടുപോവും.

ചുരുക്കിപ്പറഞ്ഞാല്‍ ഭാരം കുറയ്ക്കാന്‍ ആദ്യം തയ്യാറാക്കേണ്ടത് മനസിനെ ആണെന്നും. അതുവഴി ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ സ്ഥിരത കൈവരിക്കാന്‍ സാധിക്കണം എന്നും യഷ് പറയുന്നു.