
സാബ്രി/ സാബ്രി അധ്യാപകനായ കലാമണ്ഡലം അനില്‍കുമാറിനൊപ്പം പരിശീലനത്തില്‍ | Photo: facebook/praveesh shoranur
കഥകളിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍നിന്ന് കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ പെണ്‍കുട്ടിയായ സാബ്രി കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കഥകളി ആചാര്യനായ കലാമണ്ഡലം ഗോപിക്കു തന്നെ ഗുരുദക്ഷിണ നല്‍കിയാണ് സാബ്രി കലാമണ്ഡലത്തില്‍ 2023-ല്‍ പ്രവേശനം നേടിയത്.
Read More: ആറാം വയസ്സില്‍ ഉറക്കമൊഴിച്ചു കണ്ട കഥകളി; ഉപ്പയുടെ കൈപിടിച്ച് സാബ്രി കലാമണ്ഡലത്തിലേക്ക്
കലാമണ്ഡലം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരുടെയും ശിക്ഷണത്തിലാണ് സാബ്രി പഠനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ രണ്ടിനു പുറപ്പാട് കഥകളി അരങ്ങേറ്റത്തിനു ഒരുങ്ങുന്നത്. കൊല്ലം അഞ്ചലില്‍ തേജസ് വീട്ടില്‍ ഫോട്ടോഗ്രാഫര്‍ ആയ നിസാം അമ്മാസിന്റെയും അനീസയുടെയും മകളാണ്.
ഫോട്ടോഗ്രാഫറായ പിതാവ് കഥകളി ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറയുമായി പോകുമ്പോള്‍ ഒപ്പം പോയി കഥകളിയോടും കഥകളിവേഷത്തോടും തോന്നിയ ഇഷ്ടമാണ് സാബ്രിയെ കലാമണ്ഡലത്തില്‍ എത്തിച്ചത്. 2022-ല്‍ ആയിരുന്നു കലാമണ്ഡലത്തിലെ പഠനവിഷയങ്ങളിലെ ലിംഗവിചേനങ്ങള് എടുത്തു മാറ്റിയത്.
Content Highlights: first muslim woman to practice kathakali in kalamandalam
Published: 29 Sept 2025, 08:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented