
2016-ൽ ദംഗൽ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഫാത്തിമ സന ഷെയ്ഖ്, താൻ നേരിടുന്ന അപസ്മാരം എന്ന നാഡീസംബന്ധമായ രോഗത്തെക്കുറിച്ച് പലപ്പോഴും തുറന്നുസംസാരിച്ചിട്ടുണ്ട്. ദംഗൽ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് അപസ്മാരം ഉണ്ടായതിനെക്കുറിച്ചും ആ സമയത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവിടെയുണ്ടായിരുന്ന ആർക്കും അറിയില്ലായിരുന്നുവെന്നും താരം അടുത്തിടെ വെളിപ്പെടുത്തി. സോഹാ അലി ഖാനുമായുള്ള പോഡ്കാസ്റ്റിലാണ് ഫാത്തിമ സംസാരിച്ചത്.
അന്ന് സെറ്റിലുണ്ടായിരുന്ന ആമിർ ഖാൻ, സന്യ മൽഹോത്ര, അവരുടെ ട്രെയിനർ എന്നിവരാണ് കൃത്യമായ ഇടപെടലുകളിലൂടെ സഹായമെത്തിച്ചതെന്നും അവർ പറയുന്നു. അപസ്മാരത്തെക്കുറിച്ചുള്ള തന്റെ ആദ്യകാല ഓർമകളിൽ ഭയവും പലപ്പോഴും ബോധരഹിതയായി ആശുപത്രിയിൽ അവസാനിക്കുന്ന നിമിഷങ്ങളുമാണുള്ളതെന്ന് ഫാത്തിമ ഓർക്കുന്നു.
ഡാൻസ് ക്ലാസിൽ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഫാത്തിമ സന ഷെയ്ഖ് പറയുന്നുണ്ട്. അപസ്മാരം വന്ന് അബോധാവസ്ഥയിലായിരുന്നപ്പോൾ അടുത്തുണ്ടായിരുന്ന പെൺകുട്ടിയുടെ കൈ അബദ്ധത്തിൽ കടിച്ചു മുറിവേൽപ്പിച്ചതിനേക്കുറിച്ചും അവർ പറയുന്നുണ്ട്. അപസ്മാരം വരുമ്പോൾ വായിൽ എന്തെങ്കിലും വെക്കണമെന്ന തെറ്റായ ധാരണയിൽ പെൺകുട്ടി തന്റെ കൈ ഫാത്തിമയുടെ വായിൽ വെക്കുകയായിരുന്നു.
ആശുപത്രിയിൽ ബോധം തെളിഞ്ഞപ്പോൾ അപരിചിതരായ മുഖങ്ങൾ കണ്ട് താൻ പരിഭ്രാന്തയായി കരഞ്ഞുവെന്നും ഫാത്തിമ ഓർക്കുന്നു. എന്നാൽ അന്ന് ചികിത്സിച്ച ഡോക്ടർക്ക് അപസ്മാരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ലെന്ന് നടി ആരോപിക്കുന്നു. ഇത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നോ, അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതുകൊണ്ടാണെന്നോ ആണ് ഡോക്ടർ തന്റെ മാതാപിതാക്കളോട് പറഞ്ഞതെന്ന് ഫാത്തിമ വെളിപ്പെടുത്തി.
Content Highlights: Fatima Sana Shaikh reveals her long-term battle with epilepsy.
Published: 14 Mar 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented