അപസ്മാര രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവരവും പിന്തുണയും നല്കുന്ന സ്മാര്‍ട്ട് ഡിജിറ്റല്‍ കൂട്ടുകാരനായ 'എപ്പിലു' പ്രശസ്ത മലയാള സിനിമാതാരം മനോജ് കെ. ജയന് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: അപസ്മാര (എപ്പിലെപ്സി) രോഗികളുടെ ചികിത്സ, പിന്തുണ, ബോധവത്കരണം, വിദഗ്ധ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന സമഗ്ര സംരംഭങ്ങളായ 'എപ്പിലു' (EPILU), 'എപ്പിറ്റോം' (EPITOME) എന്നിവ മേയ്ത്ര ഹോസ്പിറ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
അപസ്മാര ചികിത്സാരംഗത്തെ പ്രമുഖ വിദഗ്ധരായ ഡോ. ദിനേഷ് നായിക്കും വീണ നായിക്കും ചേർന്നാണ് എപ്പിറ്റോം നെറ്റ്‌വർക്ക് അനാച്ഛാദനം ചെയ്തത്. അപസ്മാര രോഗികൾക്കും കുടുംബാംഗങ്ങൾക്കും വിവരവും പിന്തുണയും നൽകുന്ന സ്മാർട്ട് ഡിജിറ്റൽ കൂട്ടുകാരനായ 'എപ്പിലു' പ്രശസ്ത മലയാള സിനിമാതാരം മനോജ് കെ. ജയൻ ഉദ്ഘാടനം ചെയ്തു.
രോഗനിർണയം, വിദഗ്ധ വിലയിരുത്തൽ, അത്യാധുനിക പരിശോധനകൾ, ശസ്ത്രക്രിയ, തുടർചികിത്സ, പുനരധിവാസം എന്നിവയെല്ലാം ഒരൊറ്റ ശൃംഖലയിൽ ബന്ധിപ്പിച്ച് സമഗ്ര അപസ്മാര പരിചരണം ഉറപ്പാക്കുന്ന സംവിധാനമാണ് എപ്പിറ്റോം.
അപസ്മാര രോഗികളും കുടുംബാംഗങ്ങളും നേരിടുന്ന ആശങ്കകൾക്കും സംശയങ്ങൾക്കും കൃത്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുക, സമയോചിതമായ ചികിത്സയിലേക്കും വിദഗ്ധ പരിചരണത്തിലേക്കും രോഗികളെ നയിക്കുക എന്നിവയാണ് എപ്പിലുവിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യയിലെ പ്രമുഖ അപസ്മാര ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളും രാജ്യത്ത് ഏറ്റവും കൂടുതൽ എപ്പിലെപ്സി സർജറികൾ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാരിൽ ഒരാളുമായ ഡോ. നീലേഷ് കുറുവാലെ ചടങ്ങിന് ആശംസകൾ നേർന്നു. നിംഹാൻസിലെ (NIMHANS) പ്രമുഖ എപ്പിലെപ്സി വിദഗ്ധനായ ഡോ. അജയ് അസ്രണ്ണയും പരിപാടിയിൽ പങ്കുചേർന്ന് തന്റെ പിന്തുണയും ആശംസകളും അറിയിച്ചു.
ചടങ്ങിൽ ബിഎംഎച്ച് കെയർ ഗ്രൂപ്പ് സി.ഇ.ഒ. ഹരീഷ് മണിയൻ, മേയ്ത്ര ഹോസ്പിറ്റലിന്റെ സി.ഇ.ഒ. നിഹാജ് ജി. മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാൻ, ദേശീയ-അന്തർദേശീയ വിദഗ്ധർ, ഗവേഷകർ, ആരോഗ്യരംഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു
Content Highlights: Launch of EPILU, a digital companion for epilepsy patients and families., Introduction of EPITOME, an integrated epilepsy care network., Comprehensive services ranging from diagnosis and surgery to rehabilitation., Expert support led by renowned specialists like Dr. Dinesh Naik and Dr. Nilesh Kurwale., Focus on clearing misconceptions and providing timely medical guidance.
Published: 03 Jun 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented