
ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകള്‍ സാറാ തെണ്ടുല്‍ക്കറും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് കുറച്ചുകാലങ്ങളായി. ഇരുവരും സോഷ്യല്‍ മീഡിയയില്‍ പരസ്പരം ഫോളോ ചെയ്യുകയും ലൈക്ക് അടിക്കുകയും ചെയ്തതിന് പിന്നാലെയാണ് വാര്‍ത്തകള്‍ വന്നത്. കൂടാതെ ഇന്‍സ്റ്റഗ്രാമില്‍ ഗില്ലിന്റെ സഹോദരിയേയും സാറ ഫോളോ ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ ശുഭ്മാന്‍ വാലന്റൈന്‍സ് ദിനത്തില്‍ പങ്കുവെച്ച ഒരു ചിത്രം ഈ വാര്‍ത്തകള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ്. ഒരു റെസ്‌റ്റോറന്റില്‍ ഇരുന്ന് കാപ്പി കുടിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ താരം പോസ്റ്റ് ചെയ്തത്. ഇതേ റെസ്റ്റോറന്റില്‍ നിന്നുള്ള ചിത്രം 2021 ജൂലൈ അഞ്ചിന് സാറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'സിരി, എന്റെ ഭക്ഷണം എവിടെ?' എന്നായിരുന്നു സാറ ക്യാപ്ഷന്‍ നല്‍കിയത്.
ലണ്ടനില്‍ നിന്നെടുത്ത ഈ ചിത്രവും ശുഭ്മാന്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒരേ സമയത്ത് എടുത്തതാണ് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഈ രണ്ട് ചിത്രങ്ങളിലും പിന്നിലിരിക്കുന്ന ആളുകള്‍ ഒന്നാണെന്നാണ് ആരാധകരുടെ അവകാശവാദം. ഇരുവരും ഒരു വാലന്റൈന്‍സ് ഡേയ്ക്ക് റെസ്‌റ്റോറന്റില്‍ പോയപ്പോള്‍ എടുത്തതാകും ഈ ചിത്രമെന്നും ആരാധകര്‍ പറയുന്നു. നിലവില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനൊപ്പമാണ് ശുഭ്മാന്‍ ഗില്ലുള്ളത്.
Content Highlights: fans point out sara tendulkar detail in shubman gills valentines day post
Published: 15 Feb 2023, 03:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented