ഭര്‍ത്താവിന്റെ പുനര്‍വിവാഹം നടത്തി മലേഷ്യന്‍ ഗായിക അസ്ലിന് അരിഫിന്. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും അതിനാലാണ് ഭര്‍ത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തി കൊടുത്തതെന്നും അസ്ലിന് പറയപ്പെടുന്നു.
എസ്ലിന് എന്ന പേരില്‍ അറിയപ്പെടുന്ന 42-കാരിയായ അസ്ലിന് 2021-ലാണ് 47-കാരനായ വാന്‍ മുഹമ്മദ് ഹാഫിസാമിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ അതിനുശേഷം സ്റ്റേജ് ഷോകളും മലേഷ്യന്‍ ഷോപ്പിങ് ചാനലുകളിലെ അവതാരക ജോലിയുമെല്ലാമായി അസ്ലിന് തിരക്കിലായി. ജോലിയുടെ ഭാഗമായി വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടിവരികയും നിരന്തരം യാത്ര ചെയ്യേണ്ടിവരികയും ചെയ്തു. ഇതോടെ ഭര്‍ത്താവിന് കൂട്ടായി 26-കാരിയായ ഡോക്ടറെ അസ്ലിന് തന്നെ വധുവായി കണ്ടെത്തുകയായിരുന്നു. മാര്‍ച്ചിലായിരുന്നു വിവാഹമെന്നും ഗായിക പറയുന്നു.
'എന്റെ തിരക്കേറിയ ജീവിതത്തിനിടയില്‍ ഭര്‍ത്താവിനെ പരിപാലിക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനും എനിക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് രണ്ടാം വിവാഹത്തിന് മുന്‍കൈയെടുത്തത്. ഈ പുനര്‍വിവാഹത്തിന് ശേഷവും ഞാന്‍ അദ്ദേഹത്തോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ മൂന്നു പേരും ഒരേ വീട്ടില്‍ താമസിക്കുന്നു. ഒഴിവുസമയങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടാകും.' അസ്ലിന് വ്യക്തമാക്കുന്നു.
പേഴ്സണല്‍ മാനേജറായ ആദം ഫാഹ്മി ഷംസുദ്ദീനെയാണ് അസ്ലിന് ആദ്യം വിവാഹം ചെയ്തത്. 2011-ല്‍ വിവാഹിതരായ ഇരുവരും ആറ് വര്‍ഷങ്ങള്‍ക്കുശേഷം വേര്‍പിരിഞ്ഞു. പിന്നീട് ആത്മീതയുടെ വഴിയിലൂടെ സഞ്ചരിച്ച അസ്ലിന് നാല് വര്‍ഷത്തോളം ഏകാന്ത ജീവിതം നയിച്ചു. അതിനുശേഷമായിരുന്നു വാന്‍ മുഹമ്മദ് ഹാഫിസുമായുള്ള വിവാഹം.
Content Highlights: famous malaysian singer helps husband find young co wife so she can focus on career
Published: 08 Apr 2024, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented