പലതരത്തിലുള്ള രസകരമായ രാജിക്കത്തുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ടോയ്‌ലറ്റ് പേപ്പറില്‍ എഴുതിയ രാജിക്കത്തും വെറും ഏഴുവാക്കില്‍ എഴുതിയ രാജിക്കത്തുമെല്ലാം ഇതിനുമുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. അത്തരത്തിലുള്ളൊരു കത്തിന്റെ കഥയാണിത്. എന്നാല്‍ ഇതൊരു രാജിക്കത്തല്ല, മറിച്ച് അവധി അപേക്ഷയാണ്. സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായ ഈ കത്ത്, സ്ഥാപനത്തിന്റെ സിഇഒ തന്നെയാണ് പങ്കുവെച്ചത്. 

To advertise here,

Also Read: ഇന്റര്‍വ്യൂവിന് 25 മിനിറ്റ് നേരത്തേ എത്തി യുവാവ്; ജോലിക്കെടുക്കാതെ ഉടമ, കാരണം ഇതാണ്

ടോക്ക് ആന്‍ഡ് ടാര്‍ഗറ്റ് എന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ സൗമ്യ ഗാര്‍ഗ് ആണ് ഈ രസകരമായ കത്ത് ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്തത്. കോഴിക്കോട് ഐഐഎമ്മിലാണ് പഠിച്ചതെന്നാണ് സൗമ്യയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പറയുന്നത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ കൃതിക സിങ്ങാണ് തന്റെ സിഇഒയെ ഞെട്ടിച്ച അവധി അപേക്ഷ അയച്ചത്. 

ഇ-മെയിലായാണ് കൃതിക ലീവ് ലെറ്റര്‍ അയച്ചത്. അതിന്റെ സബ്ജക്ട് ലൈനില്‍ ഹിന്ദിയില്‍ 'ഞാന്‍ പോകുകയാണ്' എന്നായിരുന്നു ഉള്ളത്. ഇതുകണ്ട് അവള്‍ രാജിവെച്ച് പോകുകയാണെന്നാണ് താന്‍ ആദ്യം കരുതിയതെന്ന് സൗമ്യ പറഞ്ഞു. പിന്നീട് മുഴുവന്‍ വായിച്ചപ്പോഴാണ് ഇത് അവധി അറിയിച്ചുകൊണ്ടുള്ള മെയിലാണെന്ന് മനസിലായതെന്നും ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നും സൗമ്യ ഗാര്‍ഗ് ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു. 

Related News: മാസം രണ്ടരലക്ഷം വരുമാനം, മൂന്ന് മണിക്കൂർ മാത്രം ജോലി; ഗൂഗിളിൽ നിന്ന് പുറത്താക്കപ്പെട്ട യുവാവിന്റെ കഥ

'ഹലോ ടീം, ഒടുവില്‍ ആ നിമിഷം വന്നെത്തിയെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാനിത് അയക്കുന്നത്. അതിനാല്‍, വരുന്ന വ്യാഴാഴ്ച ഞാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യും. ഒപ്പം ഒരുമണിക്കൂര്‍ നേരത്തേ ജോലി തുടങ്ങുകയും വൈകീട്ട് ആറരയ്ക്ക് അവസാനിപ്പിക്കുകയും ചെയ്യും. അതിനുശേഷം അടുത്തദിവസം, അതായത് ജൂണ്‍ 27-ന് ഞാന്‍ അവധിയായിരിക്കും.' -ഇതാണ് കൃതിക സിങ് മെയിലില്‍ എഴുതിയത്. 

'ഒറ്റനോട്ടത്തില്‍ അവള്‍ രാജിവെച്ച് പോകുകയാണെന്നാണ് ഞാന്‍ കരുതിയത്. സബ്ജക്ട് ലൈനില്‍ 'ഞാന്‍ പോകുന്നു' എന്നാണുണ്ടായിരുന്നത്. എന്റെ ഹൃദയം ഒരുനിമിഷം നിലച്ചുപോയി. എന്നാല്‍ അവള്‍ക്ക് പര്‍വതാരോഹണത്തിനായി ഒരു ദിവസത്തെ അവധി മതിയായിരുന്നു. പ്രൊഫഷണല്‍ മെയിലുകളുടെ ലോകത്ത് ഇതെന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു.' -സൗമ്യ പറഞ്ഞു. 

Also Read: 'അടുത്ത ഏതാനും വര്‍ഷങ്ങളിൽ പ്രസവിക്കാൻ തീരുമാനമുണ്ടോ?' HR-ന്റെ അനുചിതമായ ചോദ്യത്തേക്കുറിച്ച് യുവതി

അധികം വൈകാതെ സാമൂഹികമാധ്യമങ്ങളില്‍ കൃതികയുടെ ഇ-മെയില്‍ വൈറലായി. 'അവളുടെ ഈ സംസ്‌കാരത്തെ അഭിനന്ദിക്കുന്നു. ഇത് നേതൃഗുണത്തെ കുറിച്ച് ഒരുപാട് പറയുന്നു' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരം തുറന്ന ആശയവിനിമയമാണ് സ്ഥാപനങ്ങളില്‍ വേണ്ടതെന്നാണ് മറ്റൊരാള്‍ പറഞ്ഞത്. ഇത്തരത്തില്‍ മെയില്‍ അയക്കാനുള്ള സാഹചര്യമൊരുക്കിയ സൗമ്യയെ അഭിനന്ദിച്ചുകൊണ്ടും ഒട്ടേറെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Don't Miss: ബാങ്കിലെ ഉന്നതമായ ജോലി ഉപേക്ഷിച്ച് 'പാല്‍ക്കാരന്‍ പയ്യനാ'യി; വിൽപ്പന ഔഡിയിലും ഹാര്‍ലിയിലും | വീഡിയോ