
രസകരമായ പലതരം രാജിക്കത്തുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഏഴ് വാക്കുകളില്‍ രാജിക്കത്തെഴുതി ജോലി ഉപേക്ഷിച്ച യുവാവിന്റെ വാര്‍ത്ത അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ കേള്‍ക്കുമ്പോള്‍ ചിരിയുണര്‍ത്തുകയും അല്‍പ്പം ചിന്തിക്കാനുള്ള വക നല്‍കുകയും ചെയ്യുന്ന ഒരു രാജിക്കത്താണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സിങ്കപ്പൂരില്‍ നിന്നുള്ള ബിസിനസുകാരിയായ ആന്‍ജെല യെവോഹാണ് രാജിക്കത്ത് സാമൂഹികമാധ്യമമായ ലിങ്ക്ഡ് ഇന്നില്‍ പങ്കുവെച്ചത്. പിന്നാലെ ആന്‍ജെലയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായി. ആന്‍ജെല ഡയറക്ടറായുള്ള കമ്പനിയിലെ ജീവനക്കാരനാണ് ഇത്തരത്തില്‍ രാജിവെച്ചത്.
'എന്റെ രാജിക്കത്ത് ഇത്തരമൊരു പേപ്പറില്‍ എഴുതിയത് ഒരു പ്രതീകമാണ്. ഈ കമ്പനി എന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നതിന്റെ പ്രതീകം. ഞാന്‍ പോകുന്നു.' -ഇതായിരുന്നു ടോയ്‍ലറ്റ് പേപ്പറില്‍ എഴുതിയ രാജിക്കത്തിന്റെ ഉള്ളടക്കം.
ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച്, പിന്നീട് രണ്ടാമതൊന്ന് ചിന്തിക്കാതെ വലിച്ചെറിയപ്പെട്ട ടോയ്‍ലറ്റ് പേപ്പര്‍ പോലെയാണ് ജീവനക്കാരന്‍ രാജിവെച്ചതിന്റെ കാരണം വിശദീകരിച്ചപ്പോള്‍ തനിക്ക് തോന്നിയതെന്ന് ആന്‍ജെല രാജിക്കത്തിനൊപ്പം ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു. രാജിവെച്ച് പോകുമ്പോള്‍ പോലും നീരസമില്ലാതെ കടപ്പാടോടെ വേണം നിങ്ങളുടെ ജീവനക്കാര്‍ പോകാന്‍. ആത്മാര്‍ഥമായ അഭിനന്ദനം ലഭിച്ചതായി അവര്‍ക്ക് തോന്നിയാലേ അത് സംഭവിക്കൂ. ഇത്തരം അനുഭവം കമ്പനിയുടെ സംസ്‌കാരത്തെയാണ് കാണിക്കുന്നത്. അഭിനന്ദനമെന്നത് ഒരാളെ നിലനിര്‍ത്താനുള്ള ടൂളല്ല, മറിച്ച് ഒരു വ്യക്തി എത്രത്തോളം വിലമതിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ്. ചെറിയമാറ്റങ്ങള്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും ഇന്ന് തന്നെ തുടങ്ങൂ എന്നും പറഞ്ഞുകൊണ്ടാണ് ആന്‍ജെല പോസ്റ്റ് അവസാനിപ്പിച്ചത്.
Content Highlights: Singapore Employee's Toilet Paper Resignation Letter Goes Viral
Published: 15 Apr 2025, 08:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented