
ജയറാമിന്റേയും പാര്‍വതിയുടേയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ സംഭവിച്ചത്. രണ്ട് മക്കളും വിവാഹിതരായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ഇരുവരും. കഴിഞ്ഞ മെയിലായിരുന്നു മകള്‍ മാളവികയുടെ വിവാഹം.
ഏറെ വൈകാരികമായിരുന്നു കാളിദാസിന്റെ വിവാഹനിമിഷം. താലി കെട്ടിയതിന് പിന്നാലെ തരിണിയുടെ കണ്ണുകള്‍ നിറഞ്ഞു. തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് തരിണി പറഞ്ഞെങ്കിലും കരച്ചില് അടക്കിവെയ്ക്കാനായില്ല. കാളിദാസ് തരിണിയുടെ കണ്ണീര് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
ഏറെ വൈകാരികമായാണ് ജയറാമും പ്രതികരിച്ചത്. വിവാഹത്തിനുശേഷം ഹോട്ടലിലെത്തിയതിന് പിന്നാലെ ജയറാം മകള്‍ മാളവികയേയും മരുമകന് നവനീതിനേയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറെ സന്തോഷം നിറഞ്ഞ നിമിഷമാണെന്നും ഒരു മകനേയും മകളേയും കൂടി കിട്ടിയെന്നും ജയറാം പ്രതികരിച്ചു.
ജീവിതത്തിലെ പുതിയ യാത്രയ്ക്ക് തുടക്കമായി എന്നായിരുന്നു കാളിദാസിന്റെ പ്രതികരണം. 'ഞങ്ങള്‍ 'ലിറ്റില്‍' എന്ന് വിളിക്കുന്ന തരിണിക്കൊപ്പമാണ് ഇനി ജീവിതം. എല്ലാവരും നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതിന് ഒരുപാട് നന്ദി.'-കാളിദാസ് തരിണിയെ ചേര്‍ത്തുപിടിച്ച് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി ഒരുപാട് പരിപാടികളായിരുന്നുവെന്നും ഇരട്ടി സന്തോഷം നല്കുന്ന കാര്യങ്ങളാണ് ഇതെല്ലാമെന്നും ഇപ്പോള്‍ ഡബ്ള്‍ അമ്മായിയമ്മയായെന്നും ചിരിയോടെ പാര്‍വതി പ്രതികരിച്ചു.
ഇനി ഒരുമിച്ച് പോകുന്ന വിദേശയാത്രയെ കുറിച്ചാണ് മാളവിക മനസുതുറന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളെല്ലാം യാത്ര പോകുന്നുണ്ടെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും മാളവിക പറഞ്ഞു.
രാവിലെ 7.15നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തില്‍ ഗുരുവായൂരിലായിരുന്നു താലികെട്ട്. ബുധനാഴ്ച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ചെന്നൈയില്‍ വിവാഹ വിരുന്ന് സംഘടിപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച്ച ജയറാം ചെന്നൈയില്‍ പ്രീ വെഡ്ഡിങ് ആഘോഷവും നടത്തിയിരുന്നു. 2023 നവംബറില്‍ ചെന്നൈയിലായിരുന്നു കാളിദാസിന്റേയും തരിണിയുടേയും വിവാഹനിശ്ചയം.
Content Highlights: Emotional highlights from Kalidas Jayaram’s wedding captured in heartwarming moments.
Published: 08 Dec 2024, 11:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented