ലയാളി മങ്കയായി കേരളാ സന്ദർശനം ആസ്വദിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈരോ. കസവ് സാരിയുടുത്ത്, കരിക്ക് നുണഞ്ഞാണ് എൽമ മലയാളികളോടുള്ള സ്‌നേഹം അറിയിച്ചത്. മോഹിനിയാട്ടം, തിരുവാതിര, കഥകളി, ഹൗസ് ബോട്ട് യാത്ര എന്നിവയെല്ലാം എൽമ ആസ്വദിച്ചു. വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ ക്ഷണം സ്വീകരിച്ചാണ് ക്രിസ്റ്റ്യാനോയുടെ മൂത്ത സഹോദരിയായ എൽമ കേരളത്തിലെത്തിയത്.

To advertise here,

നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശനുമായും എൽമ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അവർ മറന്നില്ല. കോഴിക്കോട് താമസിച്ചിരുന്ന ഹോട്ടലിൽവെച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. താൻ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും മുഖ്യമന്ത്രി എൽമയെ അറിയിച്ചു. സഹോദരനോട് അന്വേഷണം അറിയിക്കാനും പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ വസ്ത്ര ബ്രാൻഡായ സിആർ 7-ന്റെ മേൽനോട്ടം വഹിക്കുന്ന എൽമ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമാണ്. ഹ്യൂഗോ, കാതിയ എന്നീ രണ്ട് സഹോദരങ്ങൾ കൂടി ക്രിസ്റ്റ്യാനോയ്ക്കുണ്ട്.