വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പങ്കാളികള്‍ തമ്മിലുള്ള പ്രണയത്തിന്റെ തീവ്രത കുറയുമെന്നാണ് സാധാരണ പറയാറുള്ളത്. പണ്ട് പ്രണയിച്ചതുപോലെ പിന്നീട് കഴിയില്ലെന്നും ദാമ്പത്യജീവിതത്തിന്റെ തിരക്കുകളില്‍പെട്ട് പ്രേമിക്കാനുള്ള സമയം കടന്നുപോകുമെന്നുമാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ വാര്‍ധക്യത്തിലും പരസ്പരം സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന വൃദ്ധ ദമ്പതിമാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

To advertise here,

മുംബൈയിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയത്. ഓരോ ഗ്ലാസ് ബിയര്‍ വീതം കൈയിലെടുച്ച് ചിയേഴ്‌സ് പറഞ്ഞ് ഇരുവരും കുടിക്കുന്നത് വീഡിയോയില്‍ കാണാം. സാരി ധരിച്ച്, മുടി പിന്നിയിട്ട ഭാര്യയ്ക്ക് അഭിമുഖമായി ഇരിക്കുകയാണ് ഭര്‍ത്താവ്. ചിയേഴ്‌സ് പറയുമ്പോള്‍ ഇരുവരുടേയും മുഖത്ത് പുഞ്ചിരി വിടരുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍ ഈ ദമ്പതിമാർ ആരാണെന്ന് വ്യക്തമല്ല. അവരുടെ അനുവാദത്തോടെയാണ് സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തിയതെന്ന് വീഡിയോ പങ്കുവെച്ച പേജില്‍ പറയുന്നു. പത്ത് ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഏഴു ലക്ഷത്തോളം ആളുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ധാരാളം പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ചെന്നൈയില്‍ ഇത് സാധാരണ കാഴ്ചയാണെന്നും ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നതെന്നും ആളുകള്‍ പറയുന്നു.