ടി ദുര്‍ഗ കൃഷ്ണ അമ്മയാകാന്‍ ഒരുങ്ങുന്നു. ദുര്‍ഗ തന്നെയാണ് ഈ സന്തോഷവാര്‍ത്ത യുട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് അര്‍ജുനൊപ്പമുള്ള മനോഹരമായ വീഡിയോയാണ് ദുര്‍ഗ പങ്കുവെച്ചത്.

To advertise here,

'ഞങ്ങള്‍ക്ക് നിങ്ങളോടൊരു കുഞ്ഞുരഹസ്യം പറയാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലും വീഡിയോയുടെ ചെറിയൊരു ഭാഗം ദുര്‍ഗ കൃഷ്ണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.

2021 ഏപ്രിലിലായിരുന്നു ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും സംരഭകനുമായ അര്‍ജുനും തമ്മിലുള്ള വിവാഹം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ വിമാനം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി.