സ്റ്റൈലിഷ് ലുക്കുകളിലൂടെ എപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്ന നടനാണ് മമ്മൂട്ടി. പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാറുമുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും മമ്മൂട്ടിയുടെ സ്റ്റൈലിനെ പുകഴ്ത്തിയിരിക്കുകയാണ്.

To advertise here,

മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായെത്തിയ ടെലിവിഷന്‍ പരിപാടിയിലായിരുന്നു നാഗാര്‍ജുനയുടെ പ്രതികരണം. ഈ പരിപാടിയുടെ അവതാരകന്‍ നാഗാര്‍ജുനയായിരുന്നു. 

കുട്ടിക്കാലം മുതല്‍ താന്‍ നാഗാര്‍ജുനയുടെ ആരാധകനാണെന്നും അതിന് കാരണം അദ്ദേഹത്തിന്റെ സ്റ്റൈലാണെന്നും ദുല്‍ഖര്‍ പറഞ്ഞു. 'എന്നെ സംബന്ധിച്ചിടത്തോളം സ്‌റ്റൈലിഷ് ഐക്കണുകളില്‍ ഒരാളാണ് നാഗാര്‍ജുന. ഇത്ര കാലമായിട്ടും അതില്‍ മാറ്റം വന്നിട്ടില്ല.'-ദുല്‍ഖര്‍ വ്യക്തമാക്കുന്നു. 

ഇതിന് നാഗാര്‍ജുന നന്ദിയും സ്‌നേഹവും അറിയിച്ചു. പിന്നാലെ മറുചോദ്യവുമെത്തി. 'സ്‌റ്റൈലിന്റെ കാര്യത്തില്‍ നിങ്ങളുടെ അച്ഛനെ വെല്ലാന്‍ ആരുണ്ട്?' എന്നായിരുന്നു നാഗാര്‍ജുനയുടെ ചോദ്യം. അക്കാര്യത്തില്‍ മമ്മൂട്ടിക്കും നാഗാര്‍ജുനയ്ക്കും ഒരുപാട് സാദൃശ്യങ്ങളുണ്ടെന്ന് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.