നമ്മുടെ നാട്ടിൽ അടുത്തിടെ രണ്ടുപേര്‍ക്കാണ് 'സാര്‍' പദവി ലഭിച്ചത്. അവരാണ് ഈ വാര്‍ത്തയുടെ തലക്കെട്ടിലുള്ള 'പട്ടിസാറും' 'പൂച്ചസാറും'. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ആ പദവി നല്‍കിയത് സോഷ്യല്‍ മീഡിയയാണ്. വീട്ടില്‍ വളര്‍ത്തുന്ന പട്ടികളും പൂച്ചകളുമായി ബന്ധപ്പെട്ട ട്രോളുകളില്‍ മാത്രമല്ല പോസ്റ്റുകളില്‍ പോലും പലരും ഇരുവരേയും 'ബഹുമാനപുരസ്സരം' സാര്‍ എന്ന് ചേര്‍ത്താണ് വിളിക്കുന്നത്. 

To advertise here,

ഇവര്‍ രണ്ടുപേരില്‍ ആരാണ് കൂടുതല്‍ സ്മാര്‍ട്ട് എന്ന തര്‍ക്കവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പൂച്ച ഫാന്‍സും പട്ടി ഫാന്‍സും തമ്മിലുള്ള ഫാന്‍ ഫൈറ്റ് ചിലപ്പോഴെങ്കിലും മോഹൻലാൽ-മമ്മൂട്ടി ഫാന്‍ ഫൈറ്റിനെ പോലും കടത്തിവെട്ടാറുണ്ട്. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുന്നവരാണ് രണ്ടുപേരും. എന്നാല്‍ രണ്ടുതരത്തിലാണെന്നുമാത്രം. അപ്പോള്‍ ആ ചോദ്യം വീണ്ടും മുഴങ്ങുന്നു. ആരാണ് കൂടുതല്‍ മിടുക്കന്‍ അല്ലെങ്കില്‍ മിടുക്കി? 

Also Read: 'ഇതാണ് ഞങ്ങളുടെ രാജകുമാരൻ'; റെസ്റ്ററന്റിലെ എല്ലാവരുടേയും ബില്‍ കൊടുത്ത് ദുബായ് കിരീടാവകാശി | വീഡിയോ

നമ്മള്‍ എങ്ങനെ അവരെ നോക്കിക്കാണുന്നു എന്നതനുസരിച്ചിരിക്കും ഈ ചോദ്യത്തിന്റെ ഉത്തരം. ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യര്‍ക്കൊപ്പമുള്ള വിശ്വസ്തനാണ് പട്ടികള്‍. മനുഷ്യര്‍ക്കുവേണ്ട പല കാര്യങ്ങളും ചെയ്യാന്‍ അവയെ നമ്മള്‍ പരിശീലിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളെ മേയ്ക്കുക, വീടിന് കാവല്‍ നില്‍ക്കുക, കാഴ്ചാപരിമിതിയുള്ളവരെ നയിക്കുക തുടങ്ങി രക്ഷാപ്രവര്‍ത്തനങ്ങളിലെ തിരച്ചിലില്‍ വരെ പട്ടികള്‍ മനുഷ്യരെ സഹായിക്കാറുണ്ട്. 

വാക്കുകളിലൂടെയും ആംഗ്യത്തിലൂടെയും മനുഷ്യന്‍ നല്‍കുന്ന ആജ്ഞകള്‍ വളരെ വേഗം കേട്ട് മനസിലാക്കി അനുസരിക്കാന്‍ നായ്ക്കള്‍ക്ക് കഴിയും. അംഗീകരിക്കപ്പെടുന്നത് വളരെ ഇഷ്ടപ്പെടുന്നവരാണ് നായ്ക്കള്‍. മനുഷ്യരെ പോലെ നായ്ക്കളും സാമൂഹ്യജീവികളാണ്. അതിനാല്‍ തന്നെ കൂട്ടത്തിലെ 'നിയമങ്ങള്‍' അവയ്ക്ക് പെട്ടെന്ന് മനസിലാക്കാന്‍ കഴിയും. അതുകൊണ്ടുകൂടിയാണ് ഇത്രവലിയ അനുസരണ കാണിക്കാന്‍ അവയ്ക്ക് കഴിയുന്നത്. 

Don't Miss: അടിച്ചത് 43 ലക്ഷത്തിന്റെ ലോട്ടറി; ടിക്കറ്റെടുത്തത് ജാതകം നോക്കിയിട്ടെന്ന് യുവതി

എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ് പൂച്ചകള്‍. വളയത്തിലൂടെ ചാടാനൊന്നും അവര്‍ക്കിഷ്ടമല്ല. അല്ലെങ്കില്‍ സ്വയം തീരുമാനിക്കണം. നിങ്ങളുടെ ആജ്ഞ അനുസരിച്ച് ഇരിക്കാനും നടക്കാനുമൊന്നും പൂച്ചകളെ കിട്ടില്ല. പൂച്ചകള്‍ സ്മാര്‍ട്ടല്ല എന്നല്ല ഇതിന്റെ അര്‍ഥം. അവ മറ്റൊരു തരത്തിലാണ് കാര്യങ്ങള്‍ ചെയ്യുക. സ്വതന്ത്രരും ശക്തമായ അതിജീവനത്വരയുള്ളവരുമാണ് പൂച്ചകള്‍. 

ദിനചര്യകള്‍ പാലിക്കാന്‍ മിടുക്കരാണ് പൂച്ചകള്‍. രാവിലെ എട്ടുമണിക്കാണ് ഭക്ഷണമെങ്കില്‍ 07:59-ന് 'പൂച്ചസാര്‍' ഹാജരായിരിക്കും! വളരെ കരുതലോടെ മാത്രമേ പൂച്ചകള്‍ മനുഷ്യരോട് പ്രതികരിക്കാറുള്ളൂ. ട്രിക്കുകള്‍ പഠിക്കാനുള്ള കഴിവുണ്ടെങ്കിലും അത് വേണമെന്ന് തോന്നിയാല്‍ മാത്രമേ ചെയ്യൂ. അവരുടെ ബുദ്ധിശക്തിയെന്നത് കൂടുതലായും നിരീക്ഷണം, ആസൂത്രണം എന്നിവയില്‍ ഊന്നിയാണ്. 

Also Read: ശരീരഭാരം കുറയ്ക്കണോ? ലളിതമായ ഈ 30-30-30 നിയമം പാലിക്കൂ, വിശദമായി അറിയാം | വീഡിയോ

അപ്പോള്‍ ആദ്യത്തെ ചോദ്യത്തിലേക്ക് വീണ്ടുമെത്താം. ഇവരില്‍ ആരാണ് കൂടുതല്‍ സ്മാര്‍ട്ട്? ആദ്യത്തെ കാര്യം, ഒരാളെ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയുന്ന തരത്തിലുള്ള താരതമ്യം ഇവര്‍ ഇരുവരും തമ്മില്‍ സാധ്യമല്ല. രണ്ട് റെയില്‍പാളങ്ങള്‍ പോലെ പരസ്പരം കൂട്ടിമുട്ടാതെ സമാന്തരമായി മുന്നോട്ടുപോകുന്ന രണ്ട് ജീവിവര്‍ഗങ്ങള്‍. രണ്ടുപേരും വ്യത്യസ്തമായ തരത്തില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ ഒരേതരത്തില്‍ ബുദ്ധിശക്തിയുള്ള ജീവികളാണെന്നതിനാല്‍ നിങ്ങള്‍ക്കൊപ്പമുള്ളത് പട്ടിയാണെങ്കിലും പൂച്ചയാണെങ്കിലും അതൊരു മികച്ച കൂട്ടുകാരന്‍ തന്നെയാണ്. 

Don't Miss: 'മാസം വെറും 70,000 രൂപ മതി, ഇവിടെ സുഖമായി ജീവിക്കാം, ചെലവുകൾ ഇതെല്ലാം'; ഡൽഹിക്കാരന്റെ പോസ്റ്റ് വൈറൽ