അടുത്തിടേയായിരുന്നു ബിഗ് ബോസ് താരം സിജോ ജോണിന്റെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ നടന്ന റിസപ്ഷന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോ എടുക്കാന്‍ വേദിയിലെത്തിയ ബിഗ് ബോസ് താരം നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
വിവാഹവേഷത്തില്‍ നില്ക്കുന്ന സിജോയുടെ മുഖത്തും വസ്ത്രത്തിലും അപ്രതീക്ഷിതമായാണ് നോറ കേക്കിന്റെ ക്രീം തേക്കുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് നോറയെ പിടിച്ചുവെച്ച് സിജോ കേക്ക് തിരിച്ചുതേക്കുന്നതും വീഡിയോയില്‍ കാണാം.
ഇതിന് പിന്നാലെ നോറയ്ക്ക്തിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹദിവസം നോറ ചെയ്തത് ഒട്ടും ശരിയായില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം നോറ നശിപ്പിച്ചുവെന്നും ആളുകള്‍ കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ നോറയ്ക്കെതിരെ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയും രംഗത്തെത്തിയിരിക്കുകയാണ്. വിവാഹദിവസം തന്റെ ഭര്‍ത്താവിനോടാണ് ഒരാള്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ആ വ്യക്തി പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ലെന്നാണ് ദിയ കുറിച്ചത്. ഈ വീഡിയോയിലുള്ള വ്യക്തികള്‍ ആരാണെന്ന് തനിക്കറിയില്ലെന്നും ദിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Content Highlights: diya krishna about cake prank in sijos marriage
Published: 07 Jan 2025, 09:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented