
ഫോട്ടോഷൂട്ട് എന്നത് ഇപ്പോള്‍ സെലിബ്രിറ്റികള്‍ മാത്രം ചെയ്യുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയ സജീവമായതോടെ ഫോട്ടോഷൂട്ടുകള്‍ സാധാരണക്കാര്‍ക്കും പരിചിതമാകുകയായിരുന്നു. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം, ഗര്‍ഭകാലം, കുഞ്ഞിന്റെ ജനനം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആഘോഷങ്ങള്‍ക്കെല്ലാം അധികപേരും ഫോട്ടോഷൂട്ട് നടത്തും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യും.
എന്നാല്‍ ഇപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ട്രെന്‍ഡിങ്ങാവുന്നത്. വിവാഹമോചനമാണ് ഇപ്പോള്‍ ആളുകള്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ മാസം ലോറെന്‍ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.
Also Read
ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. 'ജീവിതത്തില്‍ 99 പ്രശ്‌നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്' എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിന് എത്തിയത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതില്‍ ഒരു കുഴപ്പമില്ലെന്നും ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ സന്തോഷവതിയായിരിക്കാന്‍ അര്‍ഹയാണെന്നും കുട്ടികളുടെ ഭാവി മികച്ചതാക്കാന്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. വിവാഹമോചനം എന്നത് ജീവിതത്തിലെ പരാജയമല്ല. അത് ഒരു വഴിത്തിരിവാണ്-ശാലിനി വ്യക്തമാക്കുന്നു. വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അങ്ങനെയുള്ള എല്ലാ ധൈര്യശാലികള്‍ക്കും ഈ ഫോട്ടോഷൂട്ട് താന്‍ സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞാണ് ശാലിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.
'മുള്ളും മലരും' എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശാലിനി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാലിനി റിയാസ് എന്ന വ്യക്തിയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളുണ്ട്.
Content Highlights: divorce photoshoot of serial actor shalini
Published: 02 May 2023, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented